തൃശൂര്‍ ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് അമ്മയേയും പ്രതി ചേര്‍ത്തു. മുത്തുള്ളി സ്വദേശി കെ.ജെ ബാബു കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാബുവിന്റെ സഹോദരന്‍ കെ.ജെ സാബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൃതദേഹം കുഴിച്ചിട്ടത് അമ്മയുടെ സഹായത്തോടെ ആണെന്ന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മ പത്മാവതിയെ പ്രതി ചേര്‍ത്തത്.
ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബാബു വീട്ടില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് പതിവായിരുന്നു. ശനിയാഴ്ചയും മദ്യപിച്ചെത്തി വച്ചതിനെ തുടര്‍ന്ന് സഹികെട്ടാണ് സഹോദരനെ കൊന്നതെന്ന് സാബു പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം സമീപത്തുള്ള ഒരു പറമ്പില്‍ കുഴിച്ചിട്ടു.
ഇന്നലെ രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും, ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ മണ്ണ് മാറ്റി നോക്കിയപ്പോള്‍ മണ്ണിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയതായി കണ്ടെത്തി. കട്ടകള്‍ മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കൈ കണ്ടു. കയ്യില്‍ ബാബു എന്ന് പച്ച കുത്തിയിട്ടുണ്ടായിരുന്നു. പിന്നീട് പൊലീസെത്തി അന്വേഷണം നടത്തിയതോടെയാണ് കൊലപതകത്തെ കുറിച്ച് വ്യക്തമാകുന്നത്.
0 Comments