യുവതിയെ വിവാഹവാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായി പരാതി, യുവാവിനെതിരെ കേസ്. ഏര്യം ആലക്കാട് ഫാറൂഖ് നഗറിലെ അബ്ദുള്‍നാസര്‍ ഫൈസി ഇര്‍ഫാനിക്കെതിരെ(36)യാണ് കേസ്.
2021 ആഗസ്ത് ഒന്നിനും 2022 മാര്‍ച്ച് ഒന്നിനും ഇടയില്‍ ഏര്യം, കൂട്ടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ കൂട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തതായാണ് പരാതി.
വിവാഹിതനും പിതാവുമായ പ്രതി ഏര്യത്തുവെച്ച് പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിക്കുകയും ഇരുവരും ഒളിച്ചോടുകയും ചെയ്തതായാണ് പറയുന്നത്.
പിന്നീട് ഇരുവരും പരിയാരം പോലീസില്‍ ഹാജരായി ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചിരുന്നു.
എന്നാല്‍ അബ്ദുല്‍ നാസര്‍ ഫൈസി ഇര്‍ഫാനി പിന്നീട് വാക്കുമാറുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
0 Comments