Join Our Whats App Group

നിങ്ങളുടെ മോൾ കാരണം ഞങ്ങളുടെ പെങ്ങളുടെ വിവാഹം മുടങ്ങി, അത് മാത്രമല്ല..


 

സൗമിനി

(രചന: Noor Nas)


ബ്രോക്കർ തരപ്പെടുത്തി കൊടുത്ത.. വിട് കാണാൻ അയാളോടപ്പം വന്ന അനൂപ്.. ഗേറ്റിൽ തുരുമ്പു വീണ ചങ്ങലയിൽ തുങ്ങി കിടക്കുന്ന താഴ് കാല പഴക്കം കൊണ്ട് താഴ് സ്വയം വേർപെട്ട നിലയിൽ ആയിരുന്നു..


അതിൽ തൊട്ടപ്പോൾ തന്നേ അടർന്നു താഴെ വിഴുകയും ചെയ്തു… ഗേറ്റിന് അരികിൽ ഭയപാടോടെ നിൽക്കുന്ന ബ്രോക്കർ.


അത് കണ്ടപ്പോൾ അനൂപ് ചോദിച്ചു നിങ്ങൾ വരുന്നില്ലേ..?


ബ്രോക്കർ… ഞാൻ നേരത്തെ പറഞ്ഞല്ലോ.. ഇത് ദുർ മരണങ്ങൾ നടന്ന വിട് ആണെന്ന്..


ഇവിടെ ഒരു അമ്മയും മോളും തുങ്ങി മരിച്ചിട്ടുണ്ട്.. പോലീസിന് ഒരു എത്തും പിടിയും കിട്ടാത്ത കേസ് ആയിരുന്നു…അത് കാല ക്രമേണ എല്ലാം എല്ലാവരും മറന്നു..


ഇവിടെ പ്രേതമൊക്കെ ഉണ്ടെന്ന്. പറയുന്നു കണ്ടവരും ഉണ്ടത്രേ… ഇവരുടെ ഏതോ അകന്ന ബന്ധത്തിൽ ഉള്ളവരുടെ കൈയിൽ ആണ്.

ഇപ്പോൾ ഈ വിട്..


അവര് കുറച്ചു കാലം ഇവിടെ വന്ന് താമസിച്ചിരുന്നു….


സ്വസ്ഥത കൊടുക്കേണ്ടേ?


അനൂപ്.. ആര്.??


ബ്രോക്കർ.. പ്രേതങ്ങൾ.


അനൂപ്.. ഏത് യുഗത്തിലാണ് നിങ്ങളൊക്കെ ജീവിക്കുന്നെ…? പ്രേതം അതെക്കെ മനുഷ്യർ എഴുതി ഉണ്ടാക്കിയ കഥകൾ അല്ലെ.?


ബ്രോക്കർ.. ആ വിശ്വാസമൊക്കെ സാറിന് ഇല്ലായിരിക്കാ കാരണം സർ


പത്രത്തിലൊക്കെ കണ്ടമാനം എഴുതുന്ന ആൾ അല്ലെ…? അപ്പോ ഇതിലൊന്നും അത്ര വിശ്വാസം കാണില്ല. അതോണ്ട് ആണല്ലോ..? ഞാൻ ഈ വിട് സാറിന് തന്നേ കാണിച്ചു തന്നേ..


കാണിച്ചു തന്നു എന്ന് വെച്ച് ഇതൊന്നും ഇല്ലാ എന്ന് വിശ്വസിക്കാൻ..


എന്നിക്ക് പറ്റില്ല സാറേ…സാർ പോയി കണ്ടോ.. ഞാൻ നാണു ചേട്ടന്റെ ചായ കടയിൽ കാണും… അതും പറഞ്ഞ് അരയിൽ നിന്നും താക്കോൽ കൂട്ടം എടുത്ത്.. അനൂപിന്റെ കൈയിൽ വെച്ച് കൊടുത്ത ശേഷം.


ഒരു ബീഡിക്ക് തീയും കൊടുത്തു പുക വിട്ടു കൊണ്ട് ഇടവഴിയിലൂടെ നടന്നു നിങ്ങുന്ന അയാളെ നോക്കി അനൂപ് കുറച്ചു സമ്മയം. അങ്ങനെ തന്നേ നിന്നു …


വീടിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറിയ അനൂപ്… കാല പഴക്കം തീർത്ത ചിലന്തി വലകൾ


കൈകൾ കൊണ്ട് തട്ടി മാറ്റി അനൂപ് മുന്നോട്ട് നടന്നു…. അനൂപിന്റെ ഓരോ കാൽ വെപ്പുകളും പിറകോട്ടു പായുന്ന കാലത്തിലേക്ക് ആയിരുന്നു….


അനൂപ് അടുത്ത് കണ്ട പാതി തുറന്ന ജനലിലൂടെ. അകത്തേക്ക് നോക്കി… മുറിയിലെ കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങുന്ന സൗമിനി…..


അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം. രാവിലെ തൊട്ട് തുടങ്ങിയതാണലോടി. ഇതുവരെ കഴിഞ്ഞില്ലേ നിന്റെ ഒരുക്കം..??


അതെ ചെക്കനും കൂട്ടരും കാണാൻ വരുന്നത് നിന്നെയല്ല നിന്റെ കൂട്ടുകാരിയെയാണ് സൗമിനി…


അറിയാം അറിയാം അമ്മേ..


അമ്മ.. എന്നാ ആ ഒരുക്കം അങ്ങ് മതിയാക്കി എന്റെ മോൾ ഇങ്ങ്

പോര്.. എന്നിട്ട് ആ കിണറ്റിൻ കരയിൽ പോയി രണ്ട് കൂടം വെള്ളം ഇങ്ങു കൊണ്ടുവാ..


സൗമിനി.. അമ്മയ്ക്ക് അങ്ങ് കോരിയാൽ എന്താ..?


എന്നിക്ക് പോകാൻ സമ്മയമായി…


നിന്നക്ക് തിന്നാനും കുടിക്കാനും ഉള്ളത്

ഞാൻ റെഡിയാക്കിയില്ലേ…?


ഈ അമ്മയുടെ ഒരു കാര്യം എന്ന് പറഞ്ഞ്.. മുറിയിൽ നിന്നും പുറത്തേക്ക് പോകുന്ന സൗമിനി.. അവൾ കാണാതിരിക്കാൻ തുറന്ന ജനലിന് മറ പറ്റി അനൂപും…


സൗമിനി അടുക്കളയിലേക്ക് കയറി പോയി.. പിന്നാലെ അനൂപും പക്ഷെ അടുക്കള ശുന്യം ആയിരുന്നു…


ഇപ്പോൾ സൗമിനിയെ അനൂപ് കാണുന്നില്ല പക്ഷെ സൗമിനി എല്ലാം കാണുന്നുണ്ടായിരുന്നു…. ഭയപാടുകൾ നിറഞ്ഞ മുഖത്തോടെ ചുറ്റുപാടും വിക്ഷിക്കുന്ന അനൂപ്…


ഇതുവരെ ആരും അറിയാത്ത എന്റെയും അമ്മയുടെയും മരണത്തിന്റെ കഥകൾ എഴുതിവെക്കാനുള്ള ശുന്യമായ


ഒരു പുസ്തകം പോലെ മുന്നിൽ നിൽക്കുന്ന അനൂപ്.. സൗമിനിയുടെ കണ്ണുകൾ ഒന്നു തിളങ്ങി…. അതിന് ചില അർഥങ്ങൾ ഉണ്ടായിരുന്നു..


പണ്ട് എങ്ങോ പാതി വഴിയിൽ അവസാനിച്ച തന്റെയും അമ്മയുടെയും ആരും അറിയാത്ത. കഴിഞ്ഞു പോയ ജീവിത കഥയുടെ റീ ടെലിക്കാസ്റ്റിനുള്ള ഒരുക്കം. സൗമിനി തുടങ്ങി കഴിഞ്ഞിരുന്നു….


ഏതോ മുറിയിൽ ഓടി കയറി കതക് അടയ്ക്കുന്ന സൗമിനി.. അകത്തും നിന്നും കേൾക്കാ അവളുടെ കരച്ചിൽ..


എന്താ മോളെ എന്ന് പറഞ്ഞ് ഓടി വരുന്ന അമ്മ… അവർ ആ കതകിൽ എത്ര തട്ടി വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല..


അമ്മ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു എന്റെ ദൈവമേ എന്റെ കൊച്ചിന് എന്നാ പറ്റ്യേ ?


മോളെ അമ്മയാ പറയുന്നേ വാതിൽ തുറക്ക്.. പതുക്കെ തുറക്കുന്ന വാതിൽ കരഞ്ഞു തളർന്ന മുഖവും.. അഴിഞ്ഞു വീണു കിടക്കുന്ന അവളുടെ തലമുടിയും…


അമ്മ….രാവിലെ ഇവിടന്ന് ഇറങ്ങി പോയ

എന്റെ മോൾ തന്നെയാണോ ഇത്.?


എന്താ മോളെ എന്നാ പറ്റി നിന്നക്ക്?


സൗമിനി കരച്ചിൽ അടക്കി ക്കൊണ്ട് പറഞ്ഞു….. അമ്മേ ഞാൻ രാവിലെ പോയില്ലേ ഒരു കൂട്ടുകാരിയുടെ വിട്ടിൽ…


അമ്മ.. അതെ അവളെ കാണാൻ ചെറുക്കനും കൂട്ടരും വരുന്നുണ്ടെന്ന് നീ തന്നയല്ലേ പറഞ്ഞെ…?


അവിടെ വന്ന അവർക്ക് ഇഷ്ട്ടപെട്ടത് എന്നെയാണ് അമ്മേ..അവളയല്ല..


അമ്മ.. ഹേ.?


സൗമിനി കണ്ണുകൾ തുടച്ചു ക്കൊണ്ട് തുടർന്നു… പിന്നെ അവിടെ ഒരുപാട് പ്രശ്ങ്ങൾ ഉണ്ടായി. അമ്മേ…


ഒരു കല്യാണം ഉണ്ടങ്കിൽ അത് ഞാനുമായേ ഉണ്ടാകും എന്ന് വാശി പിടിച്ചാ ചെറുക്കൻ ഇറങ്ങി പോയെ.. കൂടെ വന്നവരും അവന്റെ പിന്നാലെ പോയി അവര് പോയ ശേഷം ഒരു ശത്രുവിനെ പോലെയാ അവളും ആ വിട്ടുക്കാരും എന്നെ കണ്ടത് …


അമ്മ.. അതിന് നീ എന്നാ ചെയ്യാനാ മോളെ നീ ഒരു തെറ്റും ചെയ്തില്ലല്ലോ..? ഇതിനാണോ നീ കിടന്ന് ഈ കരഞ്ഞേ?


പക്ഷെ അത് അത്ര നിസാരമായി കാണാൻ സൗമിനിക്ക് കഴിഞ്ഞില്ല… എന്തക്കയോ ഒരു അപകടന സൂചന പോലെ തോന്നി അവൾക്ക്…


ബാ എന്റെ മോൾ വലതും കഴിച്ചു ഉറങ്ങാൻ നോക്ക്…


ഒന്നു ഉറങ്ങി എഴുനേൽക്കുബോൾ എല്ലാം നേരെയാകും…. അടുക്കളയിലേക്ക് പോകുന്ന അമ്മയുടെ പിന്നാലെ പോകുന്ന സൗമിനി.


അവരുടെ ബാക്കി കഥകൾക്കായി അനൂപും…. കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റെ മുറ്റത്തു ഏതോ ഒരു വാഹനം വന്ന് നിൽക്കുന്ന. ശബ്ദം.


അതിന്റെ ഹെഡ് ലൈറ്റ് വെളിച്ചം ജനൽ വാതിൽ ചില്ലിലൂടെ അനൂപിന്റെ മുഖത്തേക്ക് വീണു… പുറം കൈ ക്കൊണ്ട് മുഖം മറച്ചു പിടിച്ചു ക്കൊണ്ട് അനൂപ് അടുക്കള ഭാഗത്തേക്ക് നോക്കി..


വാതിലിൽ തുരുരെ തട്ടുന്ന ശബ്ദം.


ആരാന് ചോദിച്ചോണ്ട് വരുന്ന അമ്മ.

അമ്മയ്ക്ക് പിറകിൽ പേടിച്ച് ഒളിഞ്ഞു നിന്ന് ക്കൊണ്ട് സൗമിനിയും..


വാതിലിന്റെ കൊളുത്തിൽ വീണ അമ്മയുടെ വിറക്കുന്ന കരങ്ങൾ.. തുറക്കാൻ പോലും അവസരം കൊടുക്കാതെ.


അകത്തേക്ക് തള്ളി കയറിയ.. സൗമിനിയുടെ കൂട്ടുകാരിയുടെ അങ്ങളന്മാർ… അമ്മയുടെ പിറകിൽ ഒളിച്ചിരുന്ന സൗമിനിയുടെ വിറക്കുന്ന ചുണ്ടിൽ നിന്നും ഭയത്താൽ വീണ പേരുകൾ രാജനും സുനിലും..


രാജൻ… തള്ളേ നിങ്ങൾ അറിഞ്ഞോ..? നിങ്ങളുടെ മോൾ കാരണം ഞങ്ങളുടെ പെങ്ങളുടെ വിവാഹം മുടങ്ങി..


അത് മാത്രമല്ല വേറെയും ഉണ്ട് വിശേഷം..അവൾ കഴുത്തിനു കയറും ഇട്ടു…


(അത് കേട്ടപ്പോൾ സൗമിനി ഞെട്ടി…)


സുനിൽ…ഭാഗ്യത്തിന് ചത്തില്ല…


അത് കേട്ടപ്പോൾ സൗമിനി ആശ്വാസത്തോടെ കണ്ണുകൾ അടച്ചു.. എങ്കിലും ആ മുഖത്തെ ഭയം അപ്പോളും ഉണ്ടായിരുന്നു….


രാജൻ…. അവരുടെ പിറകിലേക്ക് തല ചേരിച്ചു നോക്കി നിങ്ങൾ പിഴച്ചു പെറ്റ സന്തതി അല്ലെ… ഈ പിഴച്ചവൾ….?


ഞങ്ങൾ വിളിച്ചിരുന്നു ചെക്കന്… നിങ്ങളുടെ ചരിത്രം പറയാൻ… പക്ഷെ ആ നാറിക്ക് അതൊന്നും ഒരു പ്രശ്നം അല്ലത്രേ…ഇവളെ തന്നേ വേണമെന്ന്…


നാളെ അവരെ ഇങ്ങോട്ട് കെട്ടി എടുക്കുന്നുണ്ട് ഇവൾക്ക് പുടവ കൊടുക്കാൻ..അത് പറയുബോൾ രാജന്റെ മുഖത്ത് പുച്ഛം..


വരട്ടെ നിങ്ങളുടെ ശവം ഞാൻ അവരെ കൊണ്ട് തീറ്റിപ്പിക്കും..


പിന്നെ അനൂപ് അവിടെ കണ്ട കാഴ്ചകൾ


രണ്ട് പേരെയെയും രണ്ട് റൂമിലേക്കായി വലിച്ചിഴച്ചു കൊണ്ട് പോകുന്ന..രാജനും സുനിലും.. നിലവിളിക്കാൻ അനുവദിപ്പിക്കാത്ത വിധത്തിൽ സൗമിനിയുടെയും


അമ്മയുടെയും വായ് പൊത്തി പിടിച്ചിരുന്നു… രണ്ട് മുറിയുടെയും വാതിലുകൾ അടഞ്ഞു… അകത്ത് കേൾക്കുന്ന നിലവിളികൾ.. പിന്നെ നിശബ്‌ദം.. പുറത്തേക്ക് വരുന്ന രാജനും സുനിലും..


രണ്ട് മുറികളിലായി .രണ്ട് ഫാനുകൾക്ക് കിഴേ തുങ്ങിയാടുന്ന ശരീരങ്ങൾ.. സൗമിനിയുടെ പിടയ്ക്കുന്ന കാലിലെ കൊല്ലുസിൽ നിന്നും ഉള്ള മണികളിൽ നിന്നും കേൾക്കുന്ന


മരണ വെപ്രളാത്തിന്റെ നൊമ്പരം ഉണർത്തുന്ന താളങ്ങൾ…. അനൂപ് അത് കാണാനും കേൾക്കാനും ആവാതെ ചെവികൾ പൊത്തി പിടിച്ചു…


കുറേ നേരം കഴിഞ്ഞപ്പോൾ

പുറത്തേക്ക് ഇറങ്ങി പോകുന്ന രാജനും സുനിലും.. ഇരുട്ടിൽ കേൾക്കാ.. അവരുടെ വാക്കുകൾ.


പിന്നെ ആ പണ ചാക്കിന്റെ മോനെ ഈ ദാരിദ്ര വാസികൾക്ക് കൊടുക്കാനോ .?


ഞാൻ പണ്ടേ അവളോട് പറഞ്ഞാതാ. ഈ പിഴ്ച കുടുബവുമായി ഒരു കൂട്ടും വേണ്ടാ എന്ന് അപ്പോ. അവൾ അത് കേട്ടില്ല.. ചത്തു തുലയട്ടെ നാശങ്ങൾ… ഇരുട്ടിൽ അകന്ന് അകന്ന് പോകുന്ന പോകുന്ന വാഹനം..


അനൂപ്. തിരിഞ്ഞു നോക്കി ജനൽ ഒരത്തു ഇരിക്കുന്ന സൗമിനി.. അപ്പോൾ മാത്രമാണ് സൗമിനയെ അവൻ ശെരിക്കും കണ്ടത്.. സൗമിനിക്ക് അനൂപിനെയും….


അനൂപിന്റെ ദുഃഖം നിഴലിച്ച മുഖം കണ്ടപ്പോൾ. സൗമിനിക്ക് വിഷമം തോന്നി പിന്നെ ഒരു പാഴ്ച്ചിരിയോടെ സൗമിനി.. എങ്ങനെയുണ്ട് മാഷേ.. ഞാൻ കാണിച്ചു തന്ന സിനിമ…


അനൂപ്… സിനിമ?


സൗമിനി.. വിഷമത്തോടെ സിനിമയല്ല മാഷേ.. ഇത് എന്റെ കഴിഞ്ഞു പോയ ജീവിതം ആയിരുന്നു.. പാതി വഴിയിൽ വീണു ഉടഞ്ഞു പോയ ജീവിതം…


എന്തിനോ വേണ്ടി ആത്മത്യം ചെയ്ത ഒരമ്മയും മോളും… മാഷ് കണ്ട ഈ സത്യം.. ഇപ്പോളും ഈ അടച്ചിട്ട വീടിനുളിൽ എവിടേയോ പുറം ലോകം കാണാതെ ഇപ്പോളും കിടപ്പുണ്ട് ഉണ്ട്..മാഷേ…


അനൂപിന് ഒന്നും പറയാൻ പറ്റിയില്ല.

ജനൽ ഓരത്ത് തല ചായിച്ചു കിടക്കുന്ന സൗമിനിയോട് ഒരു യാത്ര പോലും.


പറയാതെ അവിടെന്ന് ഇറങ്ങി പോകുബോൾ… നേരം ഇരുട്ടിയിരുന്നു…


പിന്നിൽ നിന്നും കേൾക്കാ. മോളെ സൗമിനി നിന്നക്ക് ഇന്ന് അത്താഴമൊന്നും വേണ്ടേ…?


അതിനുള്ള സൗമിനിയുടെ മറുപടി…


കേൾക്കാൻ ഗേറ്റിന്റെ അരികിൽ ഒരു നിമിഷം നിന്ന അനൂപ്… പക്ഷെ.. അവിടെ അവസാനിച്ചിരുന്നു സൗമിനി എന്ന ആ പെൺക്കുട്ടി…


സൗമിനി പറഞ്ഞു തന്ന സത്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ. അനൂപിന്റെ പോക്കറ്റിൽ കിടക്കുന്ന പേന തിടുക്കം കാട്ടുന്നത് പോലെ. തോന്നി…


ഇന്നി ഈ വിട് വേണ്ടാ ഇവിടെ ഇപ്പോളും ബാക്കിയുണ്ട് ..


ഒരു അമ്മയുടെയും മോളുടെയും സന്തോഷം നിറഞ്ഞ.. ഒരു ജീവിതയാത്ര…. അത് തുടരട്ടെ അവസാനിക്കും വരെ…

Post a Comment

0 Comments