തിരുവനന്തപുരം:
വര്‍ക്കലയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇടവ വെണ്‍കുളം കരിപ്പുറത്ത് വിളയില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജിന്റെയും അശ്വതിയുടെയും മകള്‍ ശ്രുതിയാണ് (19) മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് ശ്രുതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
എട്ട് മാസം മുമ്പാണ് ശ്രുതിടേയും ഇടവ സ്വദേശി അനന്തുവിന്റേയും വിവാഹം നടന്നത്. അവധിയ്ക്ക് ശേഷം ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. ശ്രുതിയെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് അനന്തു തിരികെ പോയത്.
ശ്രുതിയുടെ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ജീവിക്കാന്‍ ഒട്ടും മനഃസമാധാനമില്ലെന്നും ഭര്‍ത്താവ് ഒരു പാവമാണെന്നുമാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
ആര്‍.ഡി.ഒഎയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
0 Comments