Join Our Whats App Group

തനിച്ച് യാത്ര ചെയ്യാനും രാത്രിയിൽ കറങ്ങി നടക്കാനും ആഗ്രഹമുണ്ട് ; അനിഖ സുരേന്ദ്രൻ പറയുന്നു

 


2010 ൽ ജയറാമിനെ നായകനാക്കി സത്യനന്തിക്കാട് സംവിധാനം ചെയ്ത കഥതുടരുന്നു എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയരംഗത്തേക്ക് ചുവടുവച്ച താരമാണ് അനിഖ സുരേന്ദ്രൻ. പിനീട്‌ ബാവൂട്ടിയുടെ നാമത്തിൽ,നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഭാസ്‌ക്കർ ദ റാസ്‌ക്കൽ, ദ ഗ്രേറ്റ്‌ ഫാദർ, ജോണി ജോണി എസ് പപ്പ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം തമിഴ് ഫിലിം ഇന്ടസ്റ്റിയിലും സജീവമാണ്. തമിഴ് സൂപ്പർ സ്റ്റാർ അജിത് നായകനായ എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച് നാനും റൗഡിതാൻ, മിരുതൻ,വിശ്വാസം എന്നിച്ചിത്രങ്ങളിലും അഭിനയിച്ചു.


ഇപ്പോൾ മോഡലിംഗ് രംഗത്ത് സജീവമായ താരം നിരവധി ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ബേബി നയൻ‌താര എന്നുകൂടി താരത്തെ അറിയപ്പെടുന്നു. ഇപ്പോൾ നായിക സ്ഥാനത്തെത്തി നിൽക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ച വാക്കുകളാണ് വയറലായി മാറിയിരിക്കുന്നത്.


സമൂഹത്തിൽ സ്ത്രീക്കും പുരുഷനും ഒരു പോലെ ജീവിക്കാനുള്ള കാലം വരുമെന്നാണ് താരം പറയുന്നത്. ഇപ്പോൾ അങ്ങനെ അല്ലെങ്കിലും ഇനിയങ്ങോട്ട് അത്തരം സാഹചര്യം ഉണ്ടാകുമെന്ന് താരം പറയുന്നു. ആണും പെണ്ണും എന്നുള്ള വേർതിരിവാണ് ആദ്യം മാറേണ്ടതെന്നും വരും തലമുറയിലെങ്കിലും ഇതിനൊരു മാറ്റമുണ്ടാകുമെന്നാണ് താരം പറയുന്നത്. അതെ സമയം സിനിമ മേഖലയെ കുറിച്ചും താരം പറയുന്നു. സിനിമ മേഖലയിലും ഏതാണ്ട് അതുപോലെ തന്നെയാണെന്നും നടനും നടിക്കും വെവ്വേറെ പ്രതിഫലമാണ് കൊടുക്കാറുള്ളതെന്നും താരം പറയുന്നു. തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്താലും തുല്യ വേദനം ഇല്ല എന്നാണ് താരം പറയുന്നത്.


തനിച്ചു യാത്ര ചെയ്യാനും രാത്രിയിൽ കറങ്ങി നടക്കാനും ആഗ്രഹമുണ്ടെന്നും പക്ഷെ ഇന്നത്തെ അവസ്ഥയിൽ അത് സാധ്യമാകില്ലെന്നറിയമെന്നാണ് താരം പറയുന്നത്. അത്തരം ആഗ്രഹങ്ങൾ എല്ലാ സ്ത്രീകൾക്കുമുണ്ടാകാമെന്നും എന്നാൽ സമൂഹം സ്ത്രീയെ നോക്കിക്കാണുന്ന രീതി മാറ്റണമെന്നുമാണ് എന്നാലേ സ്ത്രീക്കും എല്ലാ കാര്യത്തിലും സ്വാതന്ദ്രമുണ്ടാകുമെന്നുമാണ് താരം പറയുന്നത്.

Post a Comment

0 Comments