2009 മുതൽ സിനിമയിൽ സജീവമായ താരമാണ് അനുമോൾ. മലയാള സിനിമയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരത്തെ അറിയപ്പെടുന്നത്. റോക്സ്റ്റർ, ഇവൻ മേഘരൂപം, ചായില്യം, വെടി വഴിപാട്, അമീബ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയമായിരുന്നു താരം കാഴ്ചവച്ചത്. വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷത്തിന് നിരവധി വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു താരം അഭിനയിച്ച ചിത്രങ്ങളിലെല്ലാം കാണാൻ കഴിയുന്നത്.
അനു യാത്ര എന്ന പേരിൽ സ്വന്തമായൊരു യുട്യൂബ് ചാനൽ ഉള്ള താരം നിരവധി വീഡിയോകളാണ് പങ്കുവയ്ക്കാറുള്ളത്. അഭിനയംപോലെത്തന്നെ ഡ്രൈവിങ്ങും ഒരു പാഷനായിട്ടാണ് താരം കാണുന്നത്. ഒരു നർത്തകി കൂടിയായ താരം നിരവധി വേദികളിൽ നൃത്തമാവതികരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ലോക വനിതാ ദിനത്തിൽ വിവാഹത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.
കല്യാണം കഴിക്കണമെന്നുള്ളവർക്ക് അത് വളരെ മെച്യൂരിറ്റിയോടെ ചെയ്യേണ്ടകാര്യാമാണെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നാണ് താരം പറയുന്നത്. എല്ലാവരും കല്യാണം കഴിക്കുന്നു എന്നാൽ നമുക്കും കഴിക്കാം എന്നാണ് പല ആളുകളും ചിന്തിക്കുന്നതെന്നും കല്യാണം കഴിക്കാൻ എപ്പോഴാണോ തോന്നുന്നത് അപ്പോൾ ആയിരിക്കണം കഴിക്കേണ്ടതെന്നുമാണ് താരം പറയുന്നത്. കല്യാണം കഴിക്കണമെന്നു നിർബന്ധമൊന്നും ഇല്ലെന്നും ഒറ്റയ്ക്കും ജീവിക്കാം അത്തരത്തിൽ ചിന്തിക്കുന്ന വ്യക്തിയാണ് താനെന്നുമാണ് താരം പറയുന്നത്.
വിവാഹിതയാകുന്നതോടെ എന്താണ് സ്ത്രീയുടെ ജീവിതത്തിൽ ബെറ്റർ ആകുന്നത് എന്നാണ് താരം ചോദിക്കുന്നത് ജീവിതം, ലൈംഗീകത, പ്രത്യുല്പാദനം എന്നിവ നിയന്ത്രിക്കുന്ന ഒന്നാണ് വിവാഹമെന്നും വിവാഹം കഴിഞ്ഞാൽ നിങ്ങൾ സന്തോഷവതിയാണോ എന്ന ചോദ്യം കുറവാണെന്നും അതിനാൽ നമ്മുടെ സന്തോഷാത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടതെന്നുമാണ് താരം പറയുന്നത്.
0 Comments