സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും ആരാധകർക്കും പ്രണയദിനാശംസകൾ നേർന്ന് പോസ്റ്റുകൾ ഇട്ടിരുന്നു.
ചില നടിമാർ കാമുകന്മാരെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയും ചിലർ തങ്ങളുടെ പ്രണയിതാവിന് സർപ്രൈസ് സമ്മാനങ്ങൾ നൽകിയും വാലെന്റൈൻസ് ഡേ പോസ്റ്റുകൾ ഇട്ടു. നടി അന്ന രാജൻ ഈ ദിവസമിട്ട പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. “സിംഗിൾ പസങ്ക.. സിംഗിൾ പസങ്ക..” എന്ന ക്യാപ്ഷൻ നൽകിയാണ് അന്ന താൻ ഒരു വിന്റജ് കാറിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചത്.
താരത്തിന്റെ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ചിലർ വിവാഹ അഭ്യർത്ഥന പോലെയുള്ള കമന്റുകൾ ഇട്ടപ്പോൾ ചിലർ സിംഗിൾ പസങ്ക ലൈഫ് പൊളിയാണെന്ന് കമന്റ് ചെയ്തു. എന്നാൽ താരത്തിനെ സ്ഥിരമായി ഫോളോ ചെയ്യുന്നവർ അന്ന സിംഗിൾ അല്ലെന്നും കാമുകൻ ഉണ്ടല്ലോയെന്നും ചൂണ്ടിക്കാണിച്ച് കമന്റുകൾ ഇട്ടിട്ടുമുണ്ട്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു യുവാവിന്റെ കൈപിടിച്ചുകൊണ്ടുള്ള ഒരു ബ്ലർ ഫോട്ടോ താരം പങ്കുവച്ചിരുന്നു. “ബ്ലർ ചിത്രങ്ങൾ ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു..” എന്ന ക്യാപ്ഷൻ നൽകിയായിരുന്നു അന്ന് അന്ന രാജൻ ഫോട്ടോസ് പങ്കുവച്ചത്. ഇത് ചൂണ്ടികാണിച്ചുകൊണ്ടാണ് ഒരാൾ താരം സിംഗിൾ അല്ലാലോ കാമുകൻ ഇല്ലേയെന്ന് കമന്റ് ഇട്ടത്.
0 Comments