പരിയാരം :
വിവാഹ വാഗ്ദാനം നൽകി ഭർതൃമതിയും രണ്ടു മക്കളുടെ മാതാവുമായ 32 കാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ ബലാൽസംഗത്തിന് കേസ്.ആലക്കാട് ഫാറൂഖ് നഗർ സ്വദേശി അബ്ദുൾ നാസർ ഫായിസി ഇർഫാനി (36) ക്കെതിരെയാണ് ബലാൽസംഗത്തിന് പരിയാരം പോലീസ് കേസെടുത്തത്. ആറ് മാസത്തോളം പരിചയത്തിലായ പാണപ്പുഴക്ക് സമീപത്തെ 32 കാരിയെ വിവാഹ വാഗ്ദാനം നൽകി ഇയാൾ കൂട്ടുപുഴയിലെ വാടക വീട്ടിലും മാനന്തവാടിയിലെ ലോഡ്ജിലും കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പോലീസ് പരിയാരം ഇൻസ്പെക്ടർ കെ.വി.ബാബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
0 Comments