Join Our Whats App Group

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 19 അസിസ്റ്റന്റ് / ആർട്ടിസാൻ ഒഴിവ് | Electronics corporation of india limited ecil notification - 2022

 


ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ 19 അസിസ്റ്റന്റ് / ആർട്ടിസാൻ ഒഴിവ് :  ഹൈദരാബാദിൽ ആണവോർജ മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 19 ഒഴിവ്.


കരാർ നിയമനമാണ്.


മൈസൂരുവിലെ കസ്റ്റമർ സപ്പോർട്ട് ഡിവിഷനിലാണ് അവസരം.


വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സയന്റിഫിക് അസിസ്റ്റന്റ്


ഒഴിവുകളുടെ എണ്ണം : 04

യോഗ്യത : മാത്‍സ് / ഫിസിക്സ് / കെമിസ്ട്രി വിഷയമായി പഠിച്ച പ്ലസ്ടുവും കെമിസ്ട്രിയിൽ ബി.എസ്.സി ബിരുദവും.

അല്ലെങ്കിൽ പത്താം ക്ലാസും കെമിക്കൽ കോഴ്സിലെ മൂന്നുവർഷത്തെ ഡിപ്ലോമയും ,

അല്ലെങ്കിൽ പ്ലസ്ടുവും കെമിക്കൽ കോഴ്സിലെ രണ്ടുവർഷത്തെ ഡിപ്ലോമയും.

തസ്തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ (ഇലക്ട്രിക്കൽ-4 , കെമിക്കൽ പ്ലാന്റ് ഓപ്പറേറ്റർ -11)


യോഗ്യത : ഇലക്ട്രിക്കൽ ട്രേഡിലെ ഒഴിവിൽ ഇലക്ട്രിക്കൽ ട്രേഡിലെ ഐ.ടി.ഐ.യും (രണ്ടുവർഷം) രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കെമിക്കൽ പ്ലാന്റ് ഓപ്പറേറ്ററിൽ ഫിസിക്സ് കെമിസ്ട്രി / മാത്തമാറ്റിക്സ് പ്ലസ്ടു.

അല്ലെങ്കിൽ സയൻസ് / മാത്തമാറ്റിക്സ് വിഷയം പഠിച്ച് പത്താം ക്ലാസും രണ്ടുവർഷം ദൈർഘ്യമുള്ള കെമിക്കൽ പ്ലാന്റ് ഓപ്പറേഷൻ ട്രേഡ് സർട്ടിഫിക്കറ്റും.

അല്ലെങ്കിൽ തത്തുല്യം.

പ്രായപരിധി : 35 വയസ്സ്.


വിശദവിവരങ്ങൾക്കായി www.ecil.co.in എന്ന വെബ്സൈറ്റ് കാണുക.


എഴുത്തുപരീക്ഷയിലൂടെ ട്രേഡ് ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.


എഴുത്തുപരീക്ഷയിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യുന്നവരെ ട്രേഡ് പരീക്ഷയിൽ ഉൾപ്പെടുത്തും.


എഴുത്തുപരീക്ഷയിൽ പങ്കെടുക്കാനായി വെബ്സൈറ്റിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളുമായി


Project Office cum Transit Accommodation ,

Bhabha Atomic Research Center ,

8th Main Road ,

Defence Layout ,

In front of Regency Public school ,

Vidyaranyapura ,

Bengaluru- 560097


എന്ന വിലാസത്തിൽ മാർച്ച് 12 രാവിലെ 9 മണിക്ക് എത്തണം.

Post a Comment

0 Comments