Join Our Whats App Group

പക്ഷെ ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത രീതിയിലാണ് കഴിഞ്ഞ ദിവസം നിന്നെ....

 നീ മാത്രം

(രചന: വരുണിക വരുണി)

“”Let’s break up നിവി… ഇനിയും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ എനിക്ക് താല്പര്യം ഇല്ല…””


അസ്തമയ സുര്യനെ നോക്കി ആമി പറഞ്ഞതും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന പോലെ നവീൻ നിന്നു. അല്ലെങ്കിലും ഒരിക്കലും ഇതൊന്നും അവനെ ബാധിക്കുന്ന വിഷയമേ ആയിരുന്നില്ല…


“”നിന്നെ ഞാൻ സ്നേഹിക്കുന്നു… അത് എങ്ങനെ പറയണമെന്നോ എങ്ങനെ നിന്നെ ബോധിപ്പിക്കണമെന്നോ എനിക്ക് അറിയില്ല..


സ്നേഹം ഒരിക്കലും അളക്കാൻ പറ്റുന്ന ഒരു കാര്യമല്ലല്ലോ. രണ്ട് പേര് തമ്മിലുള്ള വിശ്വാസമാണ്. ഇവിടെ ഞാൻ നിന്നെ ഒരുപാട് വിശ്വസിച്ചിരുന്നു. എന്റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു…


പക്ഷെ ഒരു പെണ്ണും കാണാൻ ആഗ്രഹിക്കാത്ത രീതിയിലാണ് കഴിഞ്ഞ ദിവസം നിന്നെ ഞാൻ കണ്ടത്. അത് ക്ഷമിച്ചു പിന്നെയും നിന്നെ പഴയതു പോലെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല.


ആത്മാഭിമാനമുള്ള പെണ്ണാണ് ഞാനും… സൊ എല്ലാം ഇന്ന് ഇവിടെ കൊണ്ട് നിർത്താം… ഇനി നീയും ഞാനും തമ്മിൽ ഒരു ബന്ധവുമില്ല. എല്ലാം ഇവിടെ കൊണ്ട് തീരണം… ഇനിയും എനിക്ക് പറ്റില്ല നിവി…””


“”നിനക്ക് പറ്റണമെന്ന് എനിക്കും നിർബന്ധമില്ല ആമി… പവിത്രമായ ബന്ധം പോലും. ഒരു ജീവിതമേ ഉള്ളു. അത് ആസ്വദിക്കണം.


എല്ലാ രീതിയിലും… നിനക്ക് അത് പറ്റില്ല. കല്യാണം കഴിച്ചു ജീവിതകാലം മുഴുവൻ ഒരുത്തിയെ നോക്കാൻ എനിക്കും വയ്യ.


അത് കൊണ്ട് നീ പറഞ്ഞത് പോലെ എല്ലാം നമുക്ക് ഇവിടെ നിർത്താം.. നിന്നെ സഹിക്കാൻ ഏതെങ്കിലും ശ്രീരാമനെ പറ്റു. Goodbye. Hope I will never meet you again….


തിരിച്ചുള്ള യാത്രയിൽ ബസിൽ ഇരിക്കുമ്പോൾ കരയരുത് എന്ന് കരുതിയെങ്കിലും അവൾക്ക് തന്റെ കണ്ണീർ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല.


ജീവനെ പോലെ സ്നേഹിച്ചവനാണ്… ഇന്ന് ഒരു വാക്കിൽ ബന്ധം വേണ്ട എന്ന് പറഞ്ഞത്. അവന് അത്ര മാത്രം ഉള്ളോ താൻ??


ആദ്യമായി നവീനെ കണ്ടത് ചെന്നൈയിൽ ജോലിയ്ക്ക് വന്നപ്പോഴാണ്. അടുത്ത ഫ്ലാറ്റിലെ മലയാളി.


കുറെ തമിഴന്മാരുടെ ഇടയിൽ ഒരു മലയാളിയെ കണ്ടപ്പോഴുള്ള സമാധാനം. അങ്ങനെ സംസാരിക്കാൻ തുടങ്ങി. അവനോട് ആദ്യമായി സംസാരിച്ചത് ഇന്നും അവൾക്ക് ഓർമയുണ്ട്.


ഓഫീസ് time കഴിഞ്ഞു തിരിച്ചു ഫ്ലാറ്റിലേക്ക് വരുന്ന സമയം… ലിഫ്റ്റ് വർക്ക്‌ ആകുന്നില്ല എന്ന് കണ്ടതും സ്റ്റെപ് കയറാൻ പോയപ്പോഴാണ് എതിരെ വന്ന ആളെ ഇടിച്ചു നിന്നത്…


“”എവിടെ നോക്കിയാടി ….. ….. മോളെ നടക്കുന്നത്..?????? നിനക്കൊന്നും കണ്ണ് കണ്ടുടെ????””


തട്ടി താഴെ വീണ ഉടനെ നവീൻ പറഞ്ഞതും ആമി പേടിച്ചു കണ്ണ് അടച്ചു…


“”സോറി.. ഞാൻ… അറിയാതെ… ഇനി…””


വാക്കുകൾ പറയാൻ കഴിയാതെ വിക്കുന്നവളെ കണ്ട് അവന് പാവം തോന്നി…


“”ഓഹ്… താൻ മലയാളി ആണോ??? എന്തെ ഇവിടെ?? ഇവിടെ അങ്ങനെ മലയാളി പെൺകുട്ടികളെ കാണാറില്ല ഞാൻ അങ്ങനെ..””


“”കമ്പനി ഫ്ലാറ്റ് തന്നത് ഇവിടെയാണ്‌.. കൂടെ കുറച്ചു കൂട്ടുകാരും ഉണ്ട്. അവര് മലയാളികളല്ല…””


“”മ്മ്.. ഇപ്പോൾ ജോലി കഴിഞ്ഞോ???””


“”കഴിഞ്ഞു…””


“”എങ്കിൽ നമുക്ക് ഒന്ന് പാർക്കിൽ പോയാലോ????””


“”ഹാ… ഓക്കേ…””


സുന്ദരമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്….


ചെന്നൈ പോലെ ഒരു നഗരത്തിൽ ആരുടേയും യാതൊരു ശല്യവുമില്ലാതെ അവർ പ്രേമിച്ചു…


പ്രേമിച്ചു നടന്നു എങ്കിലും ഒരിക്കലും അതിന്റെ അതിർവരമ്പുകൾ ലംഘിക്കാൻ ആമി തയാറായിരുന്നില്ല….


“”എന്താ ആമി നീ ഇങ്ങനെ??? നിന്നെ പോലെ തന്നെ അല്ലെ ഇവിടുള്ള മറ്റുള്ളവരും..


കാർത്തിക്കും അരുണിമയുമൊക്കെ അവരുടെ ജീവിതം ആഘോഷിക്കുന്നത് നീ കണ്ടിട്ടില്ലേ??? ജീവിതം ഒന്നേ ഉള്ളു മോളെ.. നമുക്ക് ആഘോഷിക്കാം…””


ദീർഘമായ ചുംബനത്തിന് ശേഷം അടർന്നു മാറി നവീൻ അവളോട് പറഞ്ഞതും അവൻ പറഞ്ഞതിന്റെ അർത്ഥം മനസിലായി ആമി തല കുനിച്ചു…


“”നിന്നോട് ഒരിക്കൽ പറഞ്ഞത് മാത്രമേ എനിക്ക് ഇപ്പോഴും പറയാൻ ഉള്ളു.. എന്റെ ശരീരം ആണ് ഉദ്ദേശിച്ചതെങ്കിൽ നടക്കില്ല…


ശരീരം പങ്കിടുന്നത് മാത്രം അല്ലല്ലോ പ്രണയം. തമ്മിൽ മനസിലാക്കുന്നതാണ്… വേദനകൾക്ക് താങ്ങാകുനതാണ്.. നീ പ്രതീക്ഷിക്കുന്നത് തത്കാലം നടത്തി തരാൻ എനിക്ക് കഴിയില്ല…


ഇനി അതിന് മാറ്റാരെയെങ്കിലും കണ്ട് പിടിച്ചിട്ടുണ്ടെങ്കിൽ ഒന്ന് പറഞ്ഞാൽ മതി.. മാറി തരും ഞാൻ. ഒരു ശല്യവും ആകില്ല… അല്ലാതെ എനിക്ക് പറ്റില്ല.. ഇനി എത്ര ശ്രമിച്ചാലും എന്നെ കൊണ്ട് പറ്റില്ല നവി…””


ആമി തറപ്പിച്ചു പറഞ്ഞതും നവീൻ ടേബിളിൽ ഇരുന്ന ജഗ് തറയിൽ എറിഞ്ഞു പൊട്ടിച്ചു അവന്റെ ദേഷ്യം തീർത്തു ഇറങ്ങി പോയി.


ആദ്യം വിഷമം വന്നു എങ്കിലും അതിപ്പോൾ ശീലം ആയതു കൊണ്ട് തന്നെ ആമി അത് കാര്യമാക്കിയില്ല…


ദിവസങ്ങൾക്കു ശേഷം ഒരിക്കൽ തല വേദന കാരണം ആമി നേരുത്തേ ഓഫീസിൽ നിന്ന് ഇറങ്ങി…


ആമിയുടെ ഫ്ലാറ്റിന്റെ അടുത്ത് തന്നെ ആണ് നവീന്റെ റൂം…


വാതിൽ തുറന്നു കിടക്കുന്നത് കണ്ടതും പെട്ടെന്നുള്ള തോന്നലിൽ അവന് സർപ്രൈസ് കൊടുക്കാം എന്നാ ചിന്തയിൽ റൂമിലേക്ക് കയറിയ ആമി കണ്ടത് മറ്റൊരു പെണ്ണുമായി സ്വകാര്യ നിമിഷങ്ങൾ പങ്കിടുന്ന നവീനെ ആണ്..


അവളെ കണ്ടെങ്കിലും യാതൊരു കുറ്റബോധവുമില്ലാതെ നിൽക്കുന്ന അവനെ കണ്ടതും മറ്റൊന്നും പറയാതെ അവൾ റൂമിൽ നിന്ന് ഇറങ്ങി പോയി…


പിന്നീട് അവനെ കാണുന്നത് ഇന്ന് ഇനി ഒരു ബന്ധവുമില്ലെന്ന് പറയാനാണ്…


ഒരു ബ്രേക്ക്‌ വേണമെന്ന ചിന്തയിൽ അവൾ ചെന്നൈയിലെ ജോലി റിസൈൻ ചെയ്തു നാട്ടിൽ പോയി… അവിടെ തന്നെ അടുത്തുള്ള കമ്പനിയിൽ ചെറിയൊരു ജോലിയും…


ജീവിതം വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ മുന്നോട്ടു പോകുമ്പോഴാണ് അച്ഛൻ കല്യാണം എന്നാ കാര്യം മുന്നിലേക്ക് വെച്ചത്.


ഇനി ഒരു ബന്ധത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞെങ്കിലും വീട്ടുകാരുടെ വാശിയ്ക്ക് മുൻപിൽ അവൾക്ക് തോൽക്കേണ്ടി വന്നു…


നല്ല ഒരു ബന്ധം വന്നപ്പോൾ അവർ ഒന്ന് പെണ്ണ് കണ്ട് പൊക്കോട്ടെ എന്ന അച്ഛന്റെ നിർബന്ധത്തിൽ അവൾ തോറ്റു പോയി…


“”എനിക്ക് ഒരാളെ ഇഷ്ടമായിരുന്നു.. പക്ഷെ അധിക കാലം അത് നില നിന്നില്ല… ഇനി മറ്റൊരു ബന്ധം…


അങ്ങനെ ഒന്ന് എന്റെ ചിന്തയിൽ തന്നെ ഇല്ലാരുന്നു. അച്ഛന്റെ വാശിയാണ് ഈ ആലോചന.. ഇഷ്ടമായില്ലെങ്കിൽ അങ്ങനെ തന്നെ അച്ഛനോട് പറയണേ.. ഇനി ഞാൻ ഒന്നും മറച്ചു വെച്ചു എന്ന് പറയരുത്…””


ചെക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന് പറഞ്ഞപ്പോൾ കാര്യം പറയാൻ വേണ്ടി പുറത്തേക്ക് വന്നതായിരുന്നു ആമിയും ഗോകുലും…


“”എനിക്ക് തന്നെ ഇഷ്ടമായി.. പിന്നെ റിലേഷൻ എല്ലാം ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉള്ളതല്ലേ.. അതും മനസ്സിൽ വെച്ചു മറ്റൊരാളുടെ ഭാര്യ ആയ ശേഷം അവരെ ചതിക്കുന്നതാണ് തെറ്റ്…


പിന്നെ തന്നെ ഞാൻ നേരുത്തേ ചെന്നൈയിൽ കണ്ടിട്ടുണ്ട്. എന്റെ ഒരു ഊഹം ശെരിയാണെങ്കിൽ അപ്പോൾ തന്റെ കൂടെ കണ്ട ചെക്കൻ ആയിരിക്കും അല്ലെ ex ബോയ് ഫ്രണ്ട്…


കഴിഞ്ഞ കാലം എല്ലാം നമുക്ക് മറക്കാം ഡോ… എന്നിട്ട് ഫ്രഷ് ആയി ഒരു പുതിയ ജീവിതം തുടങ്ങാം…


എന്താ തനിക്ക് സമ്മതമാണോ??? ഇനി മൈൻഡ് prepared അല്ല എങ്കിൽ ടേക്ക് യുവർ ഔൺ ടൈം…


നമുക്ക് നന്നായി മനസിലാക്കിയ ശേഷം ഒരു പുതിയ ജീവിതത്തെ കുറിച്ച് ചിന്തിക്കാം.. അത് വരെ നല്ല ഫ്രണ്ട്‌സ് ആകാം.. എന്താ പോരെ…????””


“”മ്മ്.. സമ്മതം….””


പിന്നീട് ഉള്ള കാര്യങ്ങൾ എല്ലാം വളരെ പെട്ടെന്നായിരുന്നു…


അടുത്തുള്ള ഏറ്റവും നല്ല ദിവസം തന്നെ ആമി ഗോകുലിന്റ ഭാര്യയായി…


നവീനെ വിളിക്കാം എന്ന് ആമി പറഞ്ഞിരുന്നു എങ്കിലും ഗോകുൽ ആമി അറിയാതെ തന്നെ നവീനെ വിളിച്ചിരുന്നു…


തന്റെ പുതിയ ഗേൾ ഫ്രണ്ട് ആയിട്ട് കല്യാണത്തിന് പോയ നവീൻ ശെരിക്കും അവിടെ ഉള്ള അലങ്കാരങ്ങൾ കണ്ട് അത്ഭുതപെട്ടു…


അവൻ വിചാരിച്ചതിലും ഒരുപാട് ഉയരെ ആയിരുന്നു ആമിയുടെ ജീവിത സാഹചര്യം എന്നതും,


മാണിക്യത്തെ ആണ് കൈ വിട്ടതും എന്ന ചിന്ത അവന് വല്ലാത്ത കുറ്റബോധം കൊടുത്തപ്പോൾ അതെ സമയം ആമി ഗോകുലിന്റെ ഒപ്പം അവരുടെ പുതിയ ജീവിതത്തെ കുറിച്ച് സുന്ദരമായ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു….

Post a Comment

0 Comments