Join Our Whats App Group

സൂര്യ ഞാൻ നിന്നോട് ഒരു സുഹൃത്തിനോട് എന്നപോലെ ആണ് പെരുമാറിയത് പക്ഷെ..

 പച്ചവെളിച്ചം

(രചന: മഴമുകിൽ)




സോഷ്യൽ മീഡിയ ഒരുപാട് ജീവിതവുമായി ബന്ധപെട്ടു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ ആണ് നാമെല്ലാം അതുകൊണ്ട് സംഭവിക്കുന്ന ഒരു കാര്യം എഴുതുന്നു എന്നെ ഉള്ളു.. മനസിലാക്കും എന്ന് കരുതുന്നു… വായനക്കാർ.


അവന്റെ പേരിനു താഴെ ഓൺലൈൻ എന്ന് കാണിക്കുന്നത് കണ്ടു.. മാനത്തു മഴവില്ല് കണ്ട കുട്ടിയെപോലെ സൂര്യ സന്തോഷിച്ചു..


പക്ഷെ ആ സന്തോഷത്തിനു നീർകുമിളയുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു….. ഓൺലൈനിൽ നിന്നും മിനുട്ട് നേരത്തിനുള്ളിൽ അവൻ പോയപ്പോൾ അറിയാതെ സൂര്യയുടെ കണ്ണുകൾ നിറഞ്ഞു…..


ഞാൻ ഇവിടെ കാത്തിരിപ്പുണ്ടെന്നു മറന്ന് പോയോ… അല്ലെങ്കിൽ തന്നെ ഞാൻ ആരാണ്…..അവനു വേണ്ടി കാത്തിരിക്കാൻ അവന്റെ ആരെങ്കിലും ആണെന്ന് പറഞ്ഞോ..


എപ്പോഴെങ്കിലും….. എന്നും ഈ കാത്തിരിപ്പു പതിവുള്ളതല്ലേ….. കണ്ണിൽ ഊറിയ കണ്ണുനീർ വാശിയോട് തുടച്ചു.. മൊബൈൽ നെറ്റ് ഓഫ്‌ ആക്കി സൂര്യ കിടക്കയിലേക്ക് വീണു….


സോഷ്യൽ മീഡിയയിലൂടെ ആണ് സൂര്യയും മനുവും തമ്മിൽ പരിചയ പെട്ടത്.. പരിചയ പെട്ടു കുറച്ചു നാൾ ആയപ്പോൾ തന്നെ ഇരുവരും നല്ല സുഹൃത്തുക്കൾ ആയി.


പരസ്പരം എന്തും തുറന്നു പറയുന്ന രണ്ടു സുഹൃത്തുക്കൾ… അതായിരുന്നു മനുവും സൂര്യയും…….


തമ്മിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രണ്ടു വ്യക്തികൾ.. വേവ്വേറേ സ്ഥലങ്ങൾ.. ഇതൊന്നും അവരുടെ ഊഷ്മളമായ്‌ ബന്ധത്തിന് തടസം ആയിരുന്നില്ല……


ആ സംസാരത്തിനിടക്ക് എപ്പോഴൊക്കെയോ സൂര്യ മനുവിനെ ഇഷ്ടപ്പെട്ടു തുടങ്ങി….


പക്ഷെ ഒരിക്കൽ പോലും അവൾ അവനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ല… അങ്ങനെ പറഞ്ഞാൽ മനുവിന്അത് ഇഷ്ടപ്പെടാതെ ആ സൗഹൃദം അവസാനിച്ചാലോ എന്നവൾ ഭയപ്പെട്ടു….


പക്ഷെ സൂര്യയുടെ പെരുമാറ്റത്തിൽ നിന്നും മനു അവൾക്കു അവനോടുള്ള സ്നേഹം മനസിലാക്കി…..ആദ്യമാദ്യം അവനതു കാര്യമാക്കിയില്ലെങ്കിലും പിന്നീട് അവനതു ബുദ്ധിമുട്ടായി തോന്നി തുടങ്ങി..


സൂര്യ ഭയന്നത് തന്നെ സംഭവിച്ചു.. സൂര്യയുടെ ഇഷ്ടം മനസിലാക്കിയ മനു അവളെ അധികം വിളിക്കാതെയും സംസാരിക്കാതെയും ആയി… ഓൺലൈനിൽ മെസ്സേജ് അയച്ചാൽ തന്നെ അതിനു റിപ്ലൈ ഇല്ല….


മനു ഓൺലൈനിൽ വരുമ്പോൾ ഒക്കെ സൂര്യ കാത്തിരിക്കും പക്ഷെ അപ്പോഴേക്കും അവൻപോയിരിക്കും…… ഈ അവഗണന അവൾക്കുതാങ്ങുന്നതിലും അപ്പുറമായിരുന്നു……….


ഒരിക്കൽ നിർബന്ധപൂർവ്വം സൂര്യ മനുവിനോട് കുറച്ചു നേരം സംസാരിക്കാൻ സമയം വേണം എന്ന് ആവശ്യപ്പെട്ടു… മനു അതിനു അനുവാദം നൽകി……..


സൂര്യ ഞാൻ നിന്നോട് ഒരു സുഹൃത്തിനോട് എന്നപോലെ ആണ് പെരുമാറിയത് പക്ഷെ നിന്റെ ഉള്ളിൽ അത് വേറെ നിറമാണ് നൽകിയത്…


അതുകൊണ്ട് ആണു ഞാൻ നിന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയത്.. അതുപോലും മനസിലാക്കാൻ നിനക്ക് കഴിയുന്നില്ലല്ലോ സൂര്യ നീ ഇത്രയും പൊട്ടി ആണോ..


നിനക്ക് അങ്ങനെ തോന്നിയോ മനു… ഞാൻ ഒരു പൊട്ടി ആണെന്ന്… നിന്നോട് അടുത്ത് ഇടപഴകിയപ്പോൾ ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടുപോയി.. നീ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിൽ ഞാൻ നിന്നെ ഒരിക്കലും ശല്യം ചെയ്യില്ല……


ഇനിയും നമ്മൾക്കു നല്ല സുഹൃത്തുക്കൾ ആയിതുടരാൻ കഴിയില്ല മനു…… ഞാൻ ഇനിയും നിന്നെ ശല്യപെടുത്തില്ല……


എത്രയൊക്കെ മറക്കാൻ ശ്രമിക്കും തോറും മനുവിനെ കുറിച്ചുള്ള നീറുന്ന ഓർമ്മകൾ സൂര്യയിൽ നിറഞ്ഞു നിന്നു.. ഓൺലൈനിൽ മനുവിന്റെ പേരിൽ പച്ച വെളിച്ചം കാണുമ്പോൾ സൂര്യയുടെ നെഞ്ചു പിടയും…


മറക്കാൻ ശ്രമിക്കുംതോറും നിറ മണിഞ്ഞ ഓർമ്മകൾ ആയി അവ വീണ്ടും കണ്മുന്നിൽ തെളിയും…….


പക്ഷെ ഒരിക്കൽ പോലും മനു അവളെ വിളിക്കാനോ മെസ്സേജ് അയക്കാനോ ശ്രമിച്ചില്ല…… അത് സൂര്യയിൽ വല്ലാത്ത വേദന നിറച്ചു…….. ആ ഒഴിവാക്കൽ അവളുടെ മനസ് ഉൾക്കൊള്ളാൻ തയ്യാർ അല്ലായിരുന്നു….. കടുത്ത മാനസിക സമ്മർദ്ദത്തിലേക്കു അവൾ വഴുതി വീണു…….


എന്നാൽ മനുവിലും സൂര്യയോട് അകലം പാലിക്കുന്നത് വിഷമം ഉണ്ടാക്കിയിരുന്നു. ഒന്നുരണ്ടു ദിവസം അവളെ വിളിക്കാതെ ഇരുന്നപ്പോൾ തന്നെ മനുവിന് വല്ലാത്ത ബുദ്ധിമുട്ടു തോന്നി…അവന്റെ മനസിലും സൂര്യയോട് ഒരു അടുപ്പം തോന്നിത്തുടങ്ങിയിരുന്നു…


പക്ഷെ വീണ്ടും സൂര്യയെ വിളിച്ചാൽ അത് വീണ്ടും കുഴപ്പങ്ങൾക്ക് ഇടയാകുമോ എന്ന്………


മനസ്സിൽ ഇട്ടു ഒരുപാട് കൂട്ടിയും കിഴിച്ചും നോക്കിയിട്ട്….ഒടുവിൽ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു…..


എന്തായാലും സൂര്യയെ ഒന്നു വിളിക്കുവാൻ തന്നെ മനു തീരുമാനിച്ചു…..


മനു കൂടെയില്ലാത്ത ജീവിതം ഒരിക്കലും തന്നെകൊണ്ട് സാധിക്കില്ല എന്ന എന്ന നിലപാടിൽ ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നുപോലും സൂര്യയുടെ പൊട്ടാ ബുദ്ധിക്കു തോന്നി… അപ്പോഴാണ് ഫോൺ റിങ് ചെയ്തത്….


മനുവിന്റെ നമ്പർ ഡിസ്പ്ലേയിൽ കണ്ട അവളുടെ മുഖം പൂനിലാവ് പോലെ തിളങ്ങി..


സൂര്യ വേഗം കാൾ അറ്റൻഡ് ചെയ്തു….


ഹലോ…. ടി….


മ്മ്…….


എനിക്ക് നിന്നെ വല്ലാതെ മിസ്സ്‌ ചെയ്യന്നു…

നിനക്കോ….


എനിക്കും നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്….മനു …


മനു നീ ഇന്ന് എപ്പോഴെങ്കിലും ഓർത്തോ….എന്നെ പറയു…… പിന്നെ ഓർക്കാതെ….. ഇതെന്തു ചോദ്യം ആണ്….


ടി……


ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറയട്ടെ..


മ്മ്മ്…..


എങ്കിൽ ഞാൻ വീട്ടിൽ പറയട്ടെ…… നിന്നെ എനിക്ക് ഇഷ്ട്ടം ആണെന്ന്……


ആണോ…. നിനക്ക് എന്നെ ഇഷ്ട്ടം ആണോ…..


അതല്ലേ കോപ്പേ ഇപ്പോൾ പറഞ്ഞെ… നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്……. എന്റെ വായിൽ നിന്നും കേൾക്കാനല്ലേ……


പറയെടാ… നിനക്ക് എന്നെ ഇഷ്ടമാണോ………


അത് ഞാൻ പറഞ്ഞാലേ നിനക്ക് മനസിലാകൂ…… എനിക്ക് അറിയാം എന്നാലും നീ പറഞ്ഞു കേൾക്കാൻ ഒരു കൊതി…..


ആ പറയുന്നില്ല…..


ഏറെ നേരം ആ സംഭാഷണം അങ്ങനെ നീണ്ടുപോയി… ഇരുവരുടെയും മനസ് ഇപ്പോൾ ശാന്തമാണ്..


എനിക്ക് നിന്നെ കാണാൻ തോന്നുന്നു മനു


എനിക്ക് നിന്നെയും കാണുവാൻ തോന്നുന്നുണ്ട്…..


ടി എന്നാൽ ഞാൻ ഫോൺ വക്കുവാ… ഗുഡ് നൈറ്റ്‌….


രണ്ടു വീട്ടുകാരും ചേർന്ന് ആലോചിച്ചു വളരെ സന്തോഷത്തോടെ ആണ് രണ്ടുപേരുടെയും വിവാഹം നടത്തി…


രാത്രിയിൽ മനുവിന്റെ നെഞ്ചോരം ചേർന്ന് അവന്റെ രോമരാജികൾ നിറഞ്ഞ മാറിൽ മുഖം ചേർത്ത് കിടക്കുമ്പോൾ ഇരുവരുടെയും മനസ്സിൽ നിറയെ സന്തോഷം ആയിരുന്നു……..


എന്തിനാ പെണ്ണെ നീ എന്റെ കഴുത്തിൽ ഇങ്ങനെ ഏന്തി വലിഞ്ഞു ചുംബിക്കുന്നെ…


എനിക്ക് നിന്റെ കഴുത്തിൽ ഈ ചെവിയോട് ചേർത്ത് ഇങ്ങനെ ചുമ്പിക്കാൻ ആണ് മനു ഒരുപാട് ഇഷ്ടം………


പക്ഷെ എനിക്ക് ഏറ്റവും ഇഷ്ട്ടം നിന്റെ ചുണ്ടുകളിൽ ചുമ്പിക്കാൻ ആണ്…. അതും പറഞ്ഞു മനു അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നു ഇറങ്ങി….


ഇരുവരും മത്സരിച്ചു ആ ചുംബനത്തിൽ പങ്കുചേർന്നു….. ഓൺലൈൻ വഴി കണ്ടുപിടിച്ചു നടത്തിയതാണ്. എങ്കിലും ഇരുവരുടെയും ജീവിതം ഇന്നും കുഴപ്പങ്ങൾ ഒന്നും തന്ന ഇല്ലാതെ പുഴ പോലെ ശാന്തമായി ഒഴുകുന്നു…. സുഖ ദുഖ സമ്മിശ്രമായി…..

Post a Comment

0 Comments