ആരോരുമില്ലാ മനസ്സിന്
പുഞ്ചിരിയും,
ആശ്വാസവും നൽകാനായി,
ഞാൻ ഇറങ്ങി സ്നേഹത്തിന്റെ
പാതയിലൂടെ.......
കാലങ്ങൾ മായ്ച്ച
പുഞ്ചിരി....
അവരിൽ വീണ്ടും തെളിയിച്ചു.... അവരുടെ
മനസ്സിന്റെ താളമായി ഞാൻ....
എന്റെ പുഞ്ചിരിയെ
കെടാവിളക്കായി അവർ
മനസ്സിൽ സൂക്ഷിച്ചു ....
പക്ഷെ,
ഒരു രാവിൽ
അവരിൽ നിന്ന്
എനിക്ക് പറന്നു അകലേണ്ടിവന്നു....
മനുഷ്യനെ തിന്നുന്ന
കാൻസർ എന്ന രോഗം
എന്നെ അവരിൽ നിന്ന് അകറ്റി....
എന്റെ ഹൃദയതാളവും നിലച്ചു
അവരിലെ പുഞ്ചിരി മായ്ച്ചു....
ഇനി ആര് വരും
അവരിലെ പുഞ്ചിരി
വീണ്ടും തെളിയിക്കാനായി ..
നിലച്ച ഹൃദയതാളത്തിനു
പകരമായി
0 Comments