Join Our Whats App Group

പ്രവാസി (രചന: വേദു)



"പോയ കാര്യം എന്തായി.. ഹരിയേട്ടാ? "

"വന്നിട്ട് 8 മാസം അല്ലേടാ ആയുള്ളൂ. പോരാത്തതിന് നമ്മുടെ സൈറ്റിൽ  തന്നെ 4.. 5..പേർ  നാട്ടിൽ പോയേക്കുവാ.  അതുകൊണ്ട് അവധി തരില്ലെന്ന്  പറഞ്ഞു"

" മീനു ചേച്ചിക് എന്നാ ഡേറ്റ് പറഞ്ഞേക്കുന്നത്? "

" അടുത്താഴ്ച.. ആറാം തിയതി "

"സാരമില്ല ഹരിയേട്ടാ.  നമ്മുക്ക് എന്തേലും വഴി ഉണ്ടോന്നു നോക്കാം "

"സുകുവേട്ടൻ എത്തീലെ?? കണ്ണാ. "

"ഉണ്ട്.  അടുക്കളയിലാ.. രാത്രിലത്തേക് ഉള്ളത് ഉണ്ടാക്കുവാ "
" ഞാൻ കുളിച്ചിട്ട് വരാം "
 "സുകുവേട്ടാ..  ഇതു തിളച്ചിട്ടുണ്ട്.  കറി വറ്റുമ്പോൾ ഒന്ന് ഇറക്കിയെരെ.  ഞാൻ വീട്ടിൽ  ഒന്ന് വിളിച്ചിട്ട് വരാം "

" ശെരി നീ പൊക്കോ "

Amma calling... 

" ഹലോ..  അമ്മേ " ഹരി. 

" എന്റെ ഹരികുട്ടാ..  നീ  എവിടെ പോയേക്കുവായിരുന്നു.  എത്ര നേരവായി വിളിക്കുന്നു." അമ്മ. 

" മീനുവിന്  പെട്ടന്ന് വേദന ഉണ്ടായി.  അവളെ ലേബർ റൂമിൽ കേറ്റിയേക്കുവാ. "

 """  മീനു ഹരികൃഷ്ണൻ...  """

 " ഹരി..  നീ വെക്ക്...  ഞാൻ അങ്ങോട്ട് വിളിക്കാം " അമ്മ. 

   Kichu video calling... 

 " ആഹ്  കിച്ചു  അവിടെ എന്തായി?  ഡോക്ടർ വല്ലതും പറഞ്ഞോ?? " ഹരി. 

" എന്റെ പൊന്നു ഹരിയേട്ടാ ഇത്രേം ടെൻഷൻ അടിക്കണ്ട.  മീനുട്ടി പ്രസവിച്ചു.  ദേ നിങ്ങടെ മോള് " കിച്ചു. 

മൊബൈലിന്റെ സ്ക്രീനിലൂടെ കണ്ടു ഞാൻ എന്റെ പോന്നോമനയെ 
റോസ് ടവലിനുള്ളിൽ 
ചോരച്ചുമ്മപ്പിൽ കുഞ്ഞി കണ്ണുകൾ ചിമ്മി തുറക്കുന്നു. 
ചുരുട്ടി പിടിച്ച കൈയിലും കുഞ്ഞു നെറ്റിയിലും വാത്സല്യത്തോടെ ഉമ്മ വെക്കുവാൻ തോന്നി... 

"സിസ്റ്റർ..  മീനു " ഹരി. 

" സുഖമായിരിക്കുന്നു.  കുറച്ചു കഴിഞ്ഞ് റൂമിലേക്കു മാറ്റും " സിസ്റ്റർ. 

കൺകോണിൽ എവിടെയോ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും മിഴിനീർ പെയ്തു.

"കിച്ചു.. എനിക്ക് മീനുനെ ഒന്ന് കാണണമായിരുന്നു. " ഹരി. 

"ഹരിയേട്ടാ..  മീനുട്ടിയെ റൂമിലേക്കു മാറ്റുമ്പോൾ ഞാൻ വിളികാം.  ഞാൻ വെക്കുവാണേ " കിച്ചു. 

"മ്മ്.... "



Kichu calling..

" ഹരിയേട്ടാ..  ഞാൻ മീനുട്ടിയ്ക്ക് കൊടുക്കാം " കിച്ചു 
" മീനു... "

"ഹരിയേട്ടാ..  ദേ നമ്മുടെ മോള് "

" ഞാൻ കണ്ടു മീനു..  നീ വല്ലതും കഴിച്ചോ "

" മ്മ്മ്.  ഹരിയേട്ടനോ? "

" ഇല്ല.  നിന്നെ ഒന്ന് കണ്ടിട്ട് കഴിക്കാന്നു വച്ചു. "

"എപ്പോഴാ നാട്ടിലേക് വരിക?? "

"വരും... ലീവ് ചോദിച്ചിട്ടിണ്ട്. "

"ഹരിയേട്ടാ...  പോയി എന്തേലും കഴിച്ചിട്ട് വാ "

"മ്മ്. ഞാൻ വിളിക്കാം  "

  ഫോൺ കട്ട്‌ ചെയ്തു. ബെഡിൽ ഇരുന്നു മുഖം പൊത്തി കരഞ്ഞു. മകനായും, സഹോദരനായും, ഭർത്താവായും, ഇപ്പോൾ ഇതാ ഒരു അച്ഛനായും. മനസ്സിൽ എന്റെ കുടുംബത്തിന്റെ ചിത്രം മാത്രം. 

 അകലങ്ങളിലെ മണലാരണ്യത്തിൽ  മനസ്സിൽ ഒതുക്കുന്ന സന്തോഷങ്ങളും സങ്കടങ്ങളും.. ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വവും ചുമ്മതലകളും നൊമ്പരത്തിന്റ ഭാന്ധങ്ങളുമായി ഒരു പ്രവാസി. 

കടപ്പാട് : fb  യിൽ  ഒരു വീഡിയോ കണ്ടപ്പോൾ എഴുതിയതാണ്. 

വായിച്ചിട്ടു തെറ്റുകളും അഭിപ്രായങ്ങളും പറയുക 


✍️വേദു




വേദു


നിങ്ങളുടെ എഴുത്തുകൾ ഞങ്ങൾക്ക് അയച്ചുതരിക https://wa.me/919383404197

Powered By ezhomelive.com

Post a Comment

0 Comments