Join Our Whats App Group

പിറന്നാൾ സമ്മാനം ( രചന: ആമി)



എന്റെ പിറന്നാൾ ആയിട്ട് ഒരു ആശംസ പോലും പറഞ്ഞില്ല അവൻ. എല്ലാം കൂട്ടുകാരും ഫോണിൽ വിളിച്ചും മെസ്സേജ് അയച്ചും എന്നെ വിഷ് ചെയ്തു. അമ്മ ഒരു കുഞ്ഞു പായസം ഉണ്ടാക്കി തന്നു ചോദിച്ചു.

"എന്താ പിറന്നാളുകാരിക്ക് ഒരു സന്തോഷം ഇല്ലാത്തത്? അല്ലേൽ ഈ പ്രായത്തിലും ചാടിത്തുളളി നടന്നേനമല്ലോ... എന്ത് പറ്റി ആമി "അമ്മയുടെ ചോദ്യത്തിന് ഒരു പുഞ്ചിരി മറുപടിയായി കൊടുത്തു ഞാൻ വേഗം ഒരുങ്ങി കോളേജിലേക്ക് പോയി. ബസിൽ ഇരിക്കുമ്പോൾ ഒക്കെ ഞാൻ ഫോൺ പലവട്ടം എടുത്തു നോക്കി അവന്റെ കോൾ ഒന്നും വന്നതില്ല. മനസ്സിന് വല്ലാതെ ദുഃഖം തോന്നി. കോളേജിൽ എത്തിയതും കൂട്ടുകാർ എല്ലാം വിഷ് ചെയ്തു. എന്നത്തേതും പോലെ അവൻ എന്റെ അടുത്തു വന്നിരുന്നു.
"ആമി.... "
"പറയെടാ...? "
"ഇന്ന് ഞാനും ശീതളും കൂടി രാവിലെ നമ്മുടെ കോളേജിന് മുന്നിലുള്ള ക്ഷേത്രത്തിൽ പോയി "അവൻ എന്റെ ഏറ്റവും വല്യ സൗഹൃദം ആയിരുന്നു.... ചെറുപ്പം മുതൽ ഞങ്ങൾ നല്ല കൂട്ടുകാര് ആയിരുന്നു. പെട്ടെന്നാണ് ഗീതു എന്റെയും അവന്റെയും മുന്നിൽ വന്നിരുന്നു.
"ആമി... ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... ഇന്ന് നിന്റെ വക ട്രീറ്റ്‌ വേണം കേട്ടോ പെണ്ണെ "അവളുടെ വാക്കുകൾ കേട്ട് ഞാൻ ചിരിച്ചു.
"തീർച്ചയായും... ഗീതു "എന്റെ വാക്കുകൾ കേട്ട് അവൻ മിണ്ടാതെ ഇരുന്നു.
"ആമി...സോറി.... "
"എന്തിനു? "
"ഞാൻ മറന്നുപോയി നിന്റെ പിറന്നാൾ ആണെന്ന് "അവന്റെ വാക്കുകൾ കേട്ട് ഞാൻ ഇരുന്നിടത്തു നിന്നും എഴുനേറ്റു.
"ഏയ് സാരമില്ലെടോ.... നമ്മൾ കൊടുക്കുന്ന പ്രാധാന്യം ചിലപ്പോൾ നമുക്ക് തിരികെ കിട്ടിയിലെന്ന് വരാം. അപ്പോൾ അവരിൽ നിന്നും പരിഭവം, പരാതി ഒന്നും പറയാതെ അങ്ങ് മാറി നിൽക്കണം... "എന്റെ വാക്കുകൾ കേട്ട് അവൻ എന്തോ പറയാൻ ഭാവിച്ചു. പക്ഷേ !അത് കേൾക്കാൻ ഞാൻ നിന്നില്ല. കാരണം ! ഒരിക്കൽ നഷ്ടമായത് ഒന്നും ഞാൻ തിരികെ സ്വികരിക്കിലായിരുന്നു അതെന്റെ ഹൃദയം ആണെങ്കിൽ പോലും എന്ന് അവനു നിശ്ചയം ഉണ്ടായിരുന്നു.

Post a Comment

0 Comments