Join Our Whats App Group

പാതി ( രചന : സിന്ധു )



നല്ല ഉറക്കത്തിൽ നിന്ന് അവൾ ഞെട്ടി ഉണർന്നു. ആ അടിവയറ്റിൽ നല്ല കൊളുത്തിപ്പിടിക്കുന്ന വേദന അതാണ് ഉണർന്നത്. ഈശ്വരാ വന്നുലോ ഈ മാസത്തെ പെണ്ണിനെ പെണ്ണാക്കുന്ന അവസ്ഥ. പക്ഷേ തനിക്കിതൊരു പേടിയാണ്. കാരണം സഹിക്കാൻ പറ്റാത്ത വേദനയാണ് കുറച്ചു നാളായി ഇങ്ങനെ. വേദന സംഹാരി കഴിച്ചാലും ഏൽക്കുന്നില്ല. അവൾ സമയം നോക്കി.

നാലുമണി ആകുന്നു. ശ്രീയേട്ടൻ നല്ലഉറക്കമാണ്. ഇന്നലെ ലേറ്റായാണ് ഏട്ടൻ ഉറങ്ങിതു. ജോലി കുറെ പെൻഡിങ് ഉണ്ടാരുന്നത്രെ. ഏട്ടനെ ഉണർത്താതെ എണീറ്റു അവൾ ബാത്‌റൂമിൽ കയറി. കുളികഴിഞ്ഞിറങ്ങി വന്നിട്ടും ശ്രീയേട്ടൻ അറിഞ്ഞിട്ടില്ല താൻ എണീറ്റുപോയത്. ഇത്തിരി ചൂടുവെള്ളം കുടിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്നു.അനങ്ങാൻ പറ്റാത്ത വേദന സഹിക്കാനാകുന്നില്ലാലോ. ഏട്ടനെ വിളിച്ചാലോ അല്ലേൽ വേണ്ട പാവം ഉറങ്ങിക്കോട്ടെ. അടുക്കളയിൽ ചെന്നു കട്ടൻ കാപ്പി ഇട്ടു തണുപ്പിച്ചു കുടിച്ചിട്ട് ഒരു ഗുളികയും കഴിച്ചു.
എന്നും 5 മണിക്കാണ് എണീക്കുന്നെ. ശ്രീയേട്ടന് ഓഫീസിൽ പോകും മുന്നേ ബ്രേക്ഫാസ്റ്റ് ലഞ്ച് ഒക്കെ റെഡിയാക്കണം. എന്തു ചെയ്യും വൈകി ഉറങ്ങിയൊണ്ട് ഏട്ടനെ വിളിക്കാനും തോന്നുന്നില്ല.എല്ലാമാസവും ഇങ്ങനുള്ള ദിവസം ഏട്ടനാ കാലത്തെണീറ്റു ഇതൊക്കെ ചെയ്യുന്നേ. നിനക്ക് വയ്യാലോ പറയും. പെണ്ണിന്റെ മാനസികാവസ്ഥയും ശാരീരികാവസ്ഥയും മനസ്സിലാക്കുന്ന ശ്രീയേട്ടനെ കിട്ടിയത് എന്റെ പുണ്യമാണ്. ഈശ്വരാ പറ്റണില്ല വേദന കൊണ്ട് തലകറങ്ങും പോലെ കിടക്കണം റൂമിലേക്ക്‌ ചെന്നപ്പോ ഏട്ടൻ എണീറ്റു വരുന്നു.
കൊള്ളാം എന്തിനാ നീ എണീറ്റെ എന്നെ വിളിച്ചൂടാരുന്നോ. നിനക്ക് വയ്യാ അല്ലേ. നേരത്തെ എണീറ്റു കുളിക്കാൻ കേറിപ്പഴേ ഞാൻ അറിഞ്ഞു നിനക്ക് വയ്യാന്നു. നീ ഇറങ്ങി വരുമ്പഴതേന് എണീക്കാം ഓർത്തു പക്ഷേ വൈകി ഉറങ്ങിയൊണ്ടാകാം വീണ്ടും ഉറങ്ങിപ്പോയി.

സോറി നീ കിടന്നോ ഞാൻ ചെയ്തോളാം പറഞ്ഞു ശ്രീയേട്ടൻ കിച്ചണിലേക്കു പോയി. കിടക്കിയിലേക്കുചായുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു. അടിവയറ്റിലെ വേദന കൊണ്ടായിരുന്നില്ല ശ്രീയേട്ടനെ പോലെ ഒരാളെ തനിക്കു കിട്ടിയതോർത്തുള്ള സന്തോഷം കൊണ്ടുള്ള കണ്ണീരായിരുന്നു.


(രചന : സിന്ധു)

Post a Comment

2 Comments

  1. Super story ethupolulla sriettanmar orupadu undakatte🥰🥰🥰

    ReplyDelete
  2. സൂപ്പർ ,ഇത് പോലുള്ള ശ്രീയേട്ടൻമാർ ഉണ്ടോ. ഉണ്ടങ്കിൽ കിട്ടുന്നവർ ഭാഗ്യവതികൾ

    ReplyDelete