മൂന്നു മാസമായി ഞങ്ങൾ +2 ബാച്ച് ഒരു റീയൂണിയൻ നടത്തിയിട്ട്. ഫാമിലി ഒന്നും ഇല്ലാതെ ഞങ്ങൾ പിള്ളേർ (വയസ്സെത്ര ആയാലും ക്ലാസ്സ്‌മേറ്റ്സുകൾ ക്കിടയിൽ പിള്ളേരാണല്ലോ,
മാത്രം പങ്കെടുത്തു കൊണ്ടുള്ള ചെറിയൊരു കൂടിച്ചേരൽ.
അതിനും ഒരു വർഷം മുന്നെയാണ് വാട്സ്ആപ്പ് ആരോ ക്രിയേറ്റ് ചെയ്തത്. അവസാനം എന്നെയും ഗ്രൂപ്പിൽ ആരോ ചേർത്തു. വെറുതെ മുഷിഞ്ഞിരുന്ന എനിക്ക് അതൊരു നേരമ്പോക്കാരുന്നു. ഗ്രൂപ്പിൽ ആരു മെസ്സേജ് ഇട്ടാലും ഞാൻ ഓടിവരും റിപ്ലൈ ആയിട്ടു.
അങ്ങിനെ എല്ലാവരും സന്തോഷ ത്തോടെ പോയപ്പഴാണ് റീ യൂണി യൻ നടത്തുന്ന കാര്യം ആരോ പറഞ്ഞതും എല്ലാവർക്കും സമ്മതം അങ്ങിനെ എല്ലാവരും കൂടിച്ചേർ ന്നു. നീണ്ട കുറേ വർഷങ്ങൾക്കു ശേഷം പരസ്പരം കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം സ്നേഹം. കുറേ നിമിഷങ്ങൾ അടിപൊളി യാക്കി. എല്ലാവരും ഹാപ്പിയായിട്ടാണ് പിരിഞ്ഞത്.
പിന്നെ അന്ന് കണ്ടതിൽ പിന്നെ ചിലരൊക്കെ പേർസണൽ ആയും മെസ്സേജ് ഇടാറുണ്ടാരുന്നു. അ തിൽ ഒരാളാണ് അന്നത്തെ ഞങ്ങടെ ക്ലാസ്സിലെ പഠിപ്പിസ്റ്റ് രാഹുൽ. പഠിപ്പിസ്റ്റ് മാത്രമല്ല നല്ല സാമ്പത്തി കം നന്നായിട്ട് പാടും നല്ല ഗ്ലാമർ അങ്ങിനെ എല്ലാം തികഞ്ഞ വനെ ന്നു പറയാം വേണമെങ്കിൽ.
അതിന്റെ ജാഡയും ഉണ്ടായിരു ന്നു. അന്നൊന്നും അവൻ ഞങ്ങളെ പോലെ മിഡിൽ ബെഞ്ച് കരോടോ അവനു ഇഷ്ടപെടാത്തവരോടോ ഒന്നും ചിരിക്കുക പോലുമില്ലാരുന്നു.
പക്ഷേ ഇപ്പൊ അങ്ങിനല്ല അന്ന് കണ്ടപ്പോൾ തൊട്ടു ഭയങ്കര സംസാ രമായിരുന്നു. മിക്കവാറും മെസ്സേജ് ഇടാറുണ്ടാരുന്നു മിക്കവാറും എന്നല്ല എന്നും എന്ന പോലെ.
ഞങ്ങൾ പരസ്പരം എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട് എന്റെ കാര്യങ്ങൾ ഞാൻ പറഞ്ഞത് എന്റെ നല്ലൊരു ഫ്രണ്ട് എന്ന നിലയിൽ. കൂട്ടത്തിൽ ഭർത്താവു എനിക്ക് നഷ്ടമായ കാര്യവും. എല്ലാവർക്കും അറിയില്ല എന്റെ ഭർത്താവു മരിച്ച കാര്യം മൂന്നോ നാലോ പേർക്കു മാത്രം. എന്തിനാ ണ് നമ്മുടെ സങ്കടം നമ്മൾ അവരെ അറിയിച്ചു അവരുടെ സഹതാപം കാണുന്നെ.
ഞാനും രാഹുലും നല്ലപോലെ അടുപ്പം ആ യപ്പഴാണ് ഞാൻ പറഞ്ഞത് അവനോടു ഞാൻ ഒറ്റക്കാണെന്നും കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങൾക്കകം അദ്ദേഹത്തെ എനിക്ക് നഷ്ടമായിന്നു.
ആദ്യം അവനു അതൊരു ഞെട്ടൽ പോലാരുന്നു. കുറേ സമാധാന വാക്കുകൾ പറഞ്ഞു. അതിന്റെ യൊക്കെ സമയം കഴിഞ്ഞു ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു രാഹുൽ എന്ന് ഞാൻ പറയുകയു മുണ്ടായി.
പക്ഷേ ഞാൻ അത് പറയാൻ പാടില്ലാരുന്നു. നമ്മുടെ പേർസ ണൽ കാര്യങ്ങൾ ഒരാളോടും പറയരുത്. അവർ നമ്മളെ ചൂഷണം ചെയ്യാൻ ശ്രെമിക്കും. എല്ലാവരെയുമല്ല ഞാൻ പറയുന്ന ത്. രാഹുലിനെ പോലുള്ള ചിലർ. നമ്മളുടെ നിസ്സഹായാവസ്ഥ കേട്ടിട്ട്. ചൂണ്ടയുമായി വരും.
പഴയ രാഹുൽ ആയിരുന്നില്ല ഞാൻ പിന്നെ കണ്ടത്. സ്കൂളിൽ പഠിച്ച സമയം ഒന്നു നേരെ നോക്കി ചിരിക്കാൻ പോലും മടി കാണിച്ചിരു ന്ന അവനു എന്നോട് പ്രണയം പോ ലും. അത് ഇപ്പഴല്ല പണ്ട് പഠിച്ച സമ യ ത്തെ ഉണ്ടാരുന്നത്രെ ഞാൻ മൈൻഡ് ചെയ്യാഞ്ഞതിനാൽ എന്നോട് പറയാഞ്ഞതാണ്. അത് പിന്നേം ആ ഇഷ്ട്ടം കൂടി റീ യൂണി യനിൽ കണ്ടപ്പോൾ ഇങ്ങനൊക്കെ ആയി മെസ്സേജുകൾ.
അന്ന് എന്നോട് പ്രണയം ആരുന്നു പറ ഞ്ഞവന് അന്നുണ്ടായിരുന്ന പ്രണയ ബന്ധങ്ങൾ ക്ലാസ്സിലാകെ അറിയാവുന്നതാണ്. എന്നിട്ടാണ് ഇപ്പൊ ഭർത്താവിനെ നഷ്ടമായ എന്നോട് അവന്റെ വാചകം.
അവൻ ഒരാൾ കാരണം എനിക്ക് മറ്റുള്ള ഫ്രണ്ട്സുമായുള്ള കോണ്ടാക്റ്റും നഷ്ടമായി. അവനെ ഞാൻ ബ്ലോക്ക് ചെയ്തു. അവൻ ഗ്രൂപ്പിൽ ഉള്ളതിനാൽ അവിടെ നിന്നും ലെഫ്റ്റ് ആകേണ്ടിവന്നു. മറ്റാരേക്കാളിലും ആ ഗ്രൂപ്പിൽ ആക്ടിവായി നിന്നത് ഞാൻ ആയിരുന്നു.
കാരണം എനിക്ക് വേറൊരു എന്റർടൈൻമെന്റ് പ്ലാറ്റ് ഫോം ഉണ്ടായിരുന്നില്ല. പക്ഷേ അതുകൊണ്ട് ഒന്നുണ്ടായി നമ്മുക്ക് ഓരോന്നും ഓരോ തിരിച്ചറിവാണ് നൽകുന്നത്. നമ്മുടെ ബലഹീനത മനസ്സിലാക്കി നമ്മളെ ചൂഷണം ചെയ്യാൻ നിക്കുന്നവരാണ് അധികവും അത് കണ്ടറിഞ്ഞു ജീവിക്കണം നമ്മൾ ഓരോരുത്തരും.
(രചന : സിന്ധു) |
0 Comments