"അമ്മേ...
അമ്മ എന്നെ കൊല്ലുമോ...."
ഒരു തേങ്ങലോടെ ആയിരുന്നു ആ ചോദ്യം ഉയർന്നു വന്നത്....
കണ്ണാടിക്കു മുൻപിൽ അവൾ അവളെ തന്നെ നോക്കി നിന്നു.പതിയെ കൈ വിരലുകൾ വയറിനെ പൊതിഞ്ഞു.
" അമ്മേ...."
അവളുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകി കൊണ്ടിരുന്നു.
" അമ്മ എന്തിനാ കരയുന്നത്...
ഞാൻ കാരണമാണോ എന്റെ അമ്മ കരയുന്നത്..."
അവളുടെ മാതൃ സ്പർഷത്തിലും ആ കുഞ്ഞു കിടന്നു നീറുകയായിരുന്നു....
" 'അമ്മ കരയണ്ടാ ഞാൻ വന്നാൽ അമ്മയെ കരയാൻ ഒരിക്കലും അനുവദിക്കില്ല..."
"ഡി......"
ആ അലർച്ചയിൽ അവളോടൊപ്പം ആ കുഞ്ഞും വിറച്ചു...
" നീ കഴിച്ചില്ലേ ഈ ടാബ്‌ലറ്റ്...."
മേശപുറത്തിരുന്ന ടാബ്‌ലറ്റിലേക്കും അവളെയും നോക്കി കൊണ്ട് അയാൾ കിടന്ന് അലറി...
" അമ്മേ.....അമ്മേ....."
ആ കുഞ്ഞു ഹൃദയം തേങ്ങുവായിരുന്നു.....
" എന്തിനാണ് അയാൾ അമ്മയോട് ദേഷ്യപ്പെടുന്നത്....."
ഒരു യന്ദ്രത്തെ പോലെ അവൾ ആ ടാബ്‌ലെറ്റ് എടുത്തു....
അയാൾ പുറത്തേക്കു പോയതും.....
" അമ്മേ കഴിക്കല്ലേ അത്....
എനിക്ക് എന്റെ അമ്മയെ കാണണം ഈ പുറലോകവും. എന്നെ നശിപ്പിച്ചു കളയാൻ ആയിരുന്നെങ്കിൽ പിന്നെന്തിനാ......"
വാക്കുകൾ പൂർത്തി ആക്കാൻ ആകാതെ ആ കുഞ്ഞു ഹൃദയം കിടന്നു പിടഞ്ഞു...
കണ്ണുകളിൽ പതിയെ ഇരുട്ട് കയറുന്നത് പോലെ..ചുറ്റും രക്തം നിറയുന്നത് പോലെ...
" അമ്മേ...."അവസാനമായി ആ കുഞ്ഞ് വിളിച്ചു
" അമ്മേ.....
വേദനകൊണ്ട് പുളയുന്ന അവൾ അമ്മയെ വിളിച്ചു...."
ചുറ്റും രക്തം പടർന്നതും അവളുടെ കണ്ണുകളിൽ ഇരുട്ട് കയറിയിരുന്നു...
അന്നൊരു വെള്ളിയാഴ്ച വൈകുന്നേരം.അന്നായിരുന്നു എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്...
ജോലികഴിഞ്ഞു ഇറങ്ങിയപ്പോൾ നേരം വൈകിയിരുന്നു.അവസാന ബസ്സും നോക്കി നിന്ന എന്നെ ആരൊക്കെയോ ചേർന്നു പിടിച്ചു കൊണ്ടു പോയി.തലയ്ക്ക് അടിയേറ്റത് കാരണം ബോധം മറഞ്ഞിരുന്നു.ബോധം വന്നപ്പോൾ താൻ ഹോസ്പിറ്റലിൽ ആണെന്നു മനസ്സിലായി.അമ്മയുടെ തേങ്ങലും അവഗണനയും അച്ഛന്റെ മൗനവും എനിക്ക് മനസ്സിലാക്കി തന്നിരുന്നു.എല്ലാം നഷ്ട്ടപ്പെട്ടു എന്ന്. കരയാൻ കണ്ണുനീർ തുള്ളികൾ ഇല്ലായിരുന്നു.ഉറവ വറ്റിയ ഒരു നീർച്ചാൽ.
ലോകത്തെ ഒരു പെണ്കുട്ടിക്ക് പോലും ഇങ്ങനൊരു അവസ്ഥ വരരുത് എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന.ഭൂമി പിളർന്ന് താഴേക്കു പോയിരുന്നെങ്കിൽ ആഗ്രഹിച്ച നിമിഷം..
" കൊന്നു കളഞ്ഞുടായിരുന്നോ..."
ഞാൻ സ്വയം പറഞ്ഞു.അതിന് മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ.
മാധ്യമങ്ങളെ ഭയന്നു കൊണ്ട് ആ അച്ഛനും അമ്മയും ഇത് കേസാക്കിയില്ല.
മാധ്യമങ്ങൾക്ക് മുൻപിൽ തന്റെ മകളെ വിട്ടുകൊടുക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല.
" കുറ്റവാളികൾ രക്ഷപ്പെട്ടത്തിനെക്കാൾ ഏറെ വേദനിപ്പിച്ചത് അച്ഛന്റെയും അമ്മയുടെയും മൗനം ആയിരുന്നു..."
എല്ലാവർക്കു മുൻപിലും താൻ ആയിരുന്നു കുറ്റക്കാരി.എല്ലാവരും താൻ കുറ്റം ചെയ്ത പോലെ ആയിരുന്നു പെരുമാറിയത്...
ദിവസങ്ങൾ ആ ഇരുണ്ട മുറിയിൽ തന്നെ തള്ളി നീക്കി.ശരീരത്തിന് ഏറ്റ മുറിവുകൾ മാഞ്ഞു തുടങ്ങിയിരുന്നു.പക്ഷേ മനസ്സിന് മാത്രം അത് കഴിഞ്ഞില്ല.കരയാൻ കണ്ണുനീർ തുള്ളികൾ ഇല്ലായിരുന്നു.
എനിക്ക് ജയിക്കണം .എന്റെ മനസാക്ഷിക്കു മുന്പിലെങ്കിലും ....ഉറച്ച തീരുമാനം ആയിരുന്നു അത്.മേശ തുറന്ന് ഉറക്കഗുളികകൾ കയ്യിലെടുക്കുമ്പോഴും മനം പുരട്ടുന്ന ഗന്ധം നിറഞ്ഞിരുന്നു. ശരീരത്തിന് ആകെ തളർച്ച.എല്ലുകൾ വലിഞ്ഞു മുറുകി കൊണ്ടിരുന്നു.ഗുളികകൾ ചുണ്ടോട് ചേർത്തപ്പോൾ തന്നെ എന്തോ ദ്രാവകം പുറത്തു വന്നിരുന്നു.
നിർത്താതെയുള്ള ശർദിൽ കേട്ടുകൊണ്ടായിരുന്നു അവളുടെ 'അമ്മ അവിടേക്ക് വന്നത്...
വീണ്ടും ആ അമ്മ നെഞ്ചു പൊട്ടി കരയാൻ തുടങ്ങി.പുറത്തേക്ക് ഓടി പോകുമ്പോഴും അമ്മയുടെ ആ മൗനം അവളെ തളർത്തി കൊണ്ടിരുന്നു.
ഭിത്തിയിലെ കലണ്ടറിലേക്ക് നോക്കിയപ്പോൾ സന്തോഷവും സങ്കടവുമല്ലാത്ത ഏതോ ഒരു വികാരം അവളിൽ നിറഞ്ഞു.
"ഇന്നാ...."
ചേട്ടനായിരുന്നു ആ ടാബ്‌ലെറ്റ് നീട്ടിയത്...
" എനിക്ക് വേണ്ട..."
അതു വരെ ഇല്ലാത്ത ഒരു ശക്തി കിട്ടിയത് പോലെ.
" ഡി മര്യാദക്ക് ഇത് കഴിച്ചോളണം..
അതോ തന്ത ഏതെന്ന് അറിയാത്ത കുഞ്ഞിനെ വളർത്താനാണോ നിന്റെ ഉദ്ദേശം..."
" ഞാൻ കഴിക്കില്ല..."
ആദ്യമായി തന്റെ ചേട്ടന്റെ വിരലുകൾ കവിളിൽ പതിഞ്ഞു.
" ഏട്ടാ..."
" നീ ഒന്നും പറയണ്ട..
നീ ഇത് കഴിച്ചില്ലെങ്കിൽ നാളെ നേരം പുലരുമ്പോൾ ഞങ്ങളുടെ ജഡം ആയിരിക്കും നീ കാണുന്നത്...."
അവൻ അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും. കണ്ണുനീർ ആ കുഞ്ഞിനെ പൊതിഞ്ഞു....
" മോനെ..."
" അമ്മേ....
'അമ്മ എന്നെ കൊല്ലുമോ..."
സ്നേഹത്തോടെ...
0 Comments