Join Our Whats App Group

അച്ഛൻ (രചന: വേദു)


"അമ്മുവേ... ഉറങ്ങിയോ മോളേ "
"ഇല്ലച്ഛാ... അച്ഛൻ എന്തേ കിടക്കാത്തത് "
"മോളേ ഒന്ന് കണ്ടിട്ട് കിടക്കാന്നു വെച്ചു. "
"എന്തുപറ്റി അച്ഛാ.. എന്നോട് എന്തേലും പറയാൻ ഉണ്ടോ? "
" ഒന്നുമില്ല.... മോള് വേറൊരു വീട്ടിലേക്ക് പോകുവാണ്. ഈ വീട്ടിലെ പോലെ ആയിരിക്കില്ല അവിടെ. മോള് എല്ലാം കണ്ടും കെട്ടും ആണ് അവിടെ ജീവിക്കാൻ"
"മ്മ് "
"അമ്മ എല്ലാം മോൾക് പറഞ്ഞു തന്നിട്ടിണ്ടാവും... എന്നാലും മോൾക്ക് എന്ത് ആവശ്യം ഉണ്ടായാലും അച്ഛനെയോ അമ്മയോ അറിയിക്കണം.
സമയം വൈകി.. മോള് കിടന്നോ.. രാവിലെ എണീക്കാൻ ഉള്ളതല്ലേ "
"ശെരി അച്ഛാ "
"അച്ഛാ.. "
"അച്ഛാ.. ഞാൻ ഇന്ന് നിങ്ങടെ അടുത്ത് കിടന്നോട്ടെ? "
"അതിനെന്താ.. മോള് വാ "
അച്ഛന്റെയും അമ്മയുടെയും ഇടയിൽ ഒരു കൊച്ചു കുഞ്ഞിനെ പോലെ കിടക്കുമ്പോൾ. എല്ലാം ഇന്നലെ എന്നപോലെ മനസ്സിൽ വരുകയായിരുന്നു.
അച്ഛന്റെ ചെറുവിരൽ തൂങ്ങി പിച്ച വെച്ചതും. ജോലി കഴിഞ്ഞു വരുന്ന അച്ഛന്റെ കയ്യിലെ പലഹാരങ്ങൾക്കായി കാത്തിരിക്കുന്നതും. വിഷുനും ഓണത്തിനും ക്രിസ്റ്മസിനും വാങ്ങിച് തരുന്ന ഓരോ പുത്തൻ ഉടുപ്പുകളും. ഓരോ അദ്ധ്യായന വർഷത്തെ വിജയവും അതിന്റെ ആഘോഷങ്ങളും. എല്ലാം മനസ്സിൽ ചേർത്ത് വെക്കാനുള്ള ഓർമകളായി.
ജീവിതത്തിന്റെ അടുത്ത പുലരിയെയും വരവേറ്റു.

അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിച്ചു.
ഈ ഒരായുസിൽ എനിക്കായി അച്ഛൻ കരുതിയത് മഞ്ഞ ലോഹത്തിൽ എന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോൾ. ഞാൻ അറിയുന്നുണ്ടായിരുന്നു അധ്വാനത്തിന്റെ മഹത്വം.
കണ്ണേട്ടന്റെ താലി സ്വന്തമാക്കി.. വെറ്റിലയിൽ എന്റെയും കണ്ണേട്ടന്റെയും കൈ ചേർത്ത് വെക്കുമ്പോൾ അച്ഛന്റെ കണ്ണിലും ഉണ്ടായിരുന്നു സന്തോഷത്തിന്റെ മിഴിനീർ തിളക്കം.
യാത്ര പറയാൻ നേരം ചേർത്ത് നിർത്തി ഉമ്മ തരുമ്പോൾ.. ഞാൻ അറിയുകയായിരുന്നു ആ നെഞ്ചിലെ മറ്റാർക്കും പകരം വെയ്കാനാകാത്ത സ്നേഹവും കരുതലും..
ഇനിയുള്ള ജന്മങ്ങളിലും ഈ അച്ഛന്റെ മകളായി ജനിക്കാൻ ഭാഗ്യമുണ്ടാകട്ടെ..

വേദു

Post a Comment

0 Comments