Join Our Whats App Group

അവന്റെ സ്വപ്ന സുന്ദരി ( രചന : ശരത് ചന്ദ്രൻ )



പതിവില്ലാതെ അവൻ വലിയ സന്തോഷത്തിലായിരുന്നു. രണ്ടാഴ്ച മുൻപ് അലോട്മെന്റിനു വന്നപ്പോൾ മനസ്സിൽ പതിഞ്ഞ അതേ മുഖം ഇനി നിത്യവും കാണാം. ഇന്നു തന്നെ അവളോട്‌ മനസ്സ് തുറക്കാൻ തീരുമാനിച്ചു. മറുപടി എന്തായാലും കുഴപ്പമില്ല. അവൻ ഉറപ്പിച്ചു. 

ക്ലാസ്സിന്റെ ഏറ്റവും പിറകിലിരിക്കുന്ന അവളുടെ മുഖം രണ്ടാം ബെഞ്ചുകാരനായ അവൻ തന്റെ വാച്ചിന്റെ കണ്ണാടിയിൽ ആസ്വദിച്ചു. ഇമ  വെട്ടാതെ അവളുടെ ചിരിയും സ്വരമാധുര്യവും അവൻ നോക്കി നിന്നു. ചോക്ക് കഷ്ണങ്ങളും പൊടി  നിറഞ്ഞ ഡസ്റ്ററുകളും മുഖത്ത് പതിയുമ്പോഴാണ് ക്ലാസ്സിലാണ് എന്ന കാര്യം അവൻ തിരിച്ചറിയുന്നത് തന്നെ. 

പലപ്പോഴും തന്റെ ഇഷ്ടം അവളോട്‌  പറയാൻ ശ്രമിച്ചു.
അടുത്തെത്തുമ്പോഴേക്കും മനസ്സ് ശൂന്യമാകും. വാക്കുകൾ മറന്നു പോകും,  ആകെ എന്തോ പോലെ. ബെഞ്ചിലും പുസ്തകത്തിലും ചുവരിലും അവൻ അവരുടെ പേരുകൾ ചേർത്തു വച്ചു. അങ്ങനെ രണ്ടു വർഷം പോയതറിഞ്ഞില്ല. 

പുതിയൊരു വർഷം.. പുതിയൊരു കലാലയ പൊൻ പുലരി... 
ക്ലാസ്സിൽ കയറിയ അവനെ സ്വാഗതം ചെയ്തത് അവളുടെ പുഞ്ചിരിയായിരുന്നു.  തന്റെ സ്വപ്ന സുന്ദരി..  അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ചു കൊണ്ട് കോളേജ് വരാന്തകളിലൂടെ  തണൽ മരങ്ങൾക്കിടയിലൂടെ ഓടി നടന്നു. അവരുടെതായ നിമിഷങ്ങൾ, മരങ്ങൾക്കും പൂക്കൾക്കും എന്തെന്നില്ലാത്ത ഒരു ഭംഗി തോന്നി അവനു. 

 അവർ ഒരു തടാകത്തിലേക്ക് ഇറങ്ങി.. അടിത്തട്ടിലേക്ക്.. ആഴങ്ങളിലേക്ക്.. അവൻ ആകെ നനഞ്ഞു.. ശരിയാണ് അവൾ കൂടെയില്ല.. അവിടെങ്ങും കാണാനുമില്ല. ഞെട്ടി എഴുന്നേറ്റ അവൻ കണ്ടത്.. അമ്മയെയാണ്.. കയ്യിൽ കുടവുമായി നിൽക്കുന്ന അമ്മ. എന്തൊക്കെയോ പറയുന്നുമുണ്ട്. പരീക്ഷയെന്നോ, സമയം ആയെന്നോ.. അങ്ങനെ എന്തോ.. 
കാര്യം മനസ്സിലായ അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു പ്ലസ്ടു സെ പരീക്ഷയ്ക്ക് പോകാൻ റെഡി ആയി. അപ്പോഴും അവൾ അവന്റ മനസ്സിൽ ഉണ്ടായിരുന്നു. അവന്റെ മാത്രം  സ്വപ്ന സുന്ദരിയായി.



(രചന : ശരത് ചന്ദ്രൻ)

Post a Comment

0 Comments