Join Our Whats App Group

എന്റെ പ്രണയം (രചന: : വേദു)


സമയം രാവിലെ 8 മണി. കുളിച് ഒരുങ്ങി. കണ്ണെഴുതി പൊട്ടും തൊട്ട്. തോള് അറ്റം വരെ ഉള്ള മുടി പോണിടൈൽ കെട്ടി.. കൊണ്ട് പോകാനുള്ള ബുക്ക്‌ എടുത്ത് വെച്ചു.
ഒന്നുകൂടി വാച്ചിൽ നോക്കി 8.15. മുട്ടുകുത്തി പ്രാത്ഥിച്ചു കുരിശ് വരച്ചു. ചുമരിൽ തൂകി ഇട്ട വെള്ള കോട്ട് ഇട്ടു. മേശമേൽ വച്ചിരുന്ന സ്റ്റെതസ്കോപ് എടുത്ത് കോട്ടിന്റെ ഇടത്തെ പോക്കറ്റിൽ ഇട്ടു.
"എടി ആൻസിയെ... ഞാൻ ഇറങ്ങുവാട്ടോ. അങ്ങേര് എന്നെ ചൊറിയാതെ ഇരിക്കാൻ പ്രാത്ഥിക്കണേ "
" all the best മുത്തേ... പോയി പൊളിച്ചിട്ട് വാ "
ഇന്നെന്റെ സെമിനാർ ആണ്.അതാ ഇത്ര നേരത്തെ ഇറങ്ങിയത്. എന്റെ സെമിനാറിന് കിട്ടിയ സർ ആണെങ്കിലോ കട്ട കലിപ്പ്. ഒന്ന് പറഞ്ഞു രണ്ടിന് ഗെറ്റ് ഔട്ട്‌ . പോരാത്തതിന് ഇമ്പോസിഷനും.
എന്തോക്കെയോ ആലോചിച്ചു ക്ലിനിക്സനോട് ചേർന്നുള്ള ഡെമോൺസ്‌ട്രേഷൻ റൂമിൽ എത്തി. അവിടെ വെച്ചാണ് സെമിനാർ. ഏറ്റവും ബാക്കിൽ നിന്ന് രണ്ടാമത്തെ വരിയിലെ ഒരു ചെയറിൽ ഇരുന്നു. ലാപ്ടോപ് ഓൺ ആക്കി.. പ്രസന്റേഷൻ ഒന്നും കൂടി വായിച്ചു. 8.35 ആയതേ ഉള്ളൂ... 2...3..പേർ എത്തി.. ബാഗും വെച്ചു. അവർ പുറത്തേക്ക് പോയി. പിന്നെ വന്ന ആളെ കണ്ടു ഉള്ള സമാധാനം കൂടി പോയി... വേറെ ആരും അല്ല എന്റെ ക്രഷ് വിവേകേട്ടൻ.


എന്റെ ചേട്ടന്റെ ആത്മമിത്രം. എന്റെ സീനിയർ. പുള്ളിയെ പറ്റി പറയാൻ കുറെ ഉണ്ടെങ്കിലും... എന്തുകൊണ്ടാണ് എനിക്ക് അങ്ങേരോട് പ്രേമം തോന്നിയത് എന്നറിയില്ല...
കാണുമ്പോൾ ചിരിക്കും.. ചേട്ടന്റെ കൂടെ നിൽകുമ്പോൾ എന്തേലും സംസാരിക്കും... അത്രതന്നെ...
ചേട്ടന്റെ സംസാരങ്ങളിൽ കൂടുതലും വിവേകേട്ടനെ പറ്റി ആയിരുന്നു.. അങ്ങനെ എപ്പോഴോ എന്റെ മനസിലും കേറി കൂടി....
എന്റെ ഇഷ്ടം പുള്ളിയോട് പറഞ്ഞിട്ടും ഇല്ല.. ഇപ്പോൾ ആണേൽ ഞങ്ങൾക്ക് ഒരുമിച്ചാണ് ഓർത്തോ പോസ്റ്റിങ്ങ്‌, ഒരാഴ്ച കൂടി കഴിഞ്ഞാൽ എനിക്ക് വേറെ പോസ്റ്റിങ്. ഇനി ഇതുപോലെ സമയം കിട്ടില്ല.
"രണ്ടും കല്പിച്ചു പുള്ളിയോട് എന്റെ ഇഷ്ടം പറഞ്ഞാലോ "(ആത്മ )
ഒന്നും കൂടി പുള്ളിയെ നോക്കി..ഞാൻ ഇരിക്കുന്ന സീറ്റ്‌ ഇൽ നിന്ന് 2 സീറ്റ്‌ അപ്പുറത്താണ്.. ഹെഡ്സെറ്റ് കാതിൽ വെച്ച്.. ഏതോ വീഡിയോ കാണുവാ.
"പറയണോ "(ആത്മ )
"പോയി പറ ഋതു " എന്റെ ആത്മ എന്നോട് പറയുന്നതാ.
ലാപ്ടോപ് അടച്ചുവെച്ചു എന്റെ സീറ്റിൽ നിന്ന് എണീറ്റു. പുള്ളിടെ അടുത്തുള്ള സീറ്റിൽ ഇരുന്നു. ഹാർട്ട്‌ ആണേൽ ഒടുക്കത്തെ ഇടി.
"വിവേകേട്ട... എനിക്കൊരു കാര്യം പറയാനുണ്ട്"
"മ്മ്... എന്തുപറ്റി ?? "
"അത് പിന്നെ.. എനിക്ക് ചേട്ടനെ ഒത്തിരി ഇഷ്ട.. ശെരിക്കും ചേട്ടന്റെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞ് പറയാൻ ഇരുന്നതാണ്.. ഇനി ഇതുപോലെ ഒരു അവസരം ഇനി കിട്ടില്ല. പിന്നെ ഞാനും വളരെ ആലോചിച്ചെടുത്ത തീരുമാനം ആണ്... ചേട്ടനും ആലോചിച്ചു മറുപടി പറഞ്ഞാൽ മതി.. പോട്ടെ "
പിന്നെ ഒന്നും കേൾക്കണോ പറയാനോ നിന്നില്ല... എന്റെ ഫോണും എടുത്ത് വെള്ളിയിൽ ഇറങ്ങി... ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. എനിക്കിഷ്ടമുള്ള കാര്യം അറിയാവുള്ളത് കൊണ്ട് ഒന്നും പറഞ്ഞില്ല..
പിന്നെ മറുപടിയ്ക്കുള്ള കാത്തിരിപ്പായി. സെമിനാറും കഴിഞ്ഞു.ഉച്ച കഴിഞ്ഞുള്ള ലെക്ചറും കഴിഞ്ഞു നേരെ കോളേജിന് അകത്തുള്ള പാർക്കിൽ പോയി. അവിടെ ബതാം മരത്തിനടുത്തുള്ള സിമന്റ്‌ ബെഞ്ചിൽ ഇരുപ്പുറപ്പിച്ചു. 3.30 കഴിഞ്ഞതും ചേട്ടനും ചേച്ചിയും വന്നു.. കുറച്ചു കളിയാക്കിയും അന്നത്തെ കഥകൾ പറഞ്ഞുo ഇരുന്നു. പോകാൻ നേരം എന്നെ ചേട്ടൻ ചേർത്ത് നിർത്തി.
"ഋതു..."
"എന്താടാ ചേട്ടാ "
"വിവേകിനെ ഞാൻ കണ്ടിരുന്നു. അവൻ നിന്റെ കാര്യം എന്നോട് പറഞ്ഞു. ഞാൻ പറയാൻ പോകുന്ന കാര്യം മോള് കേൾക്കണം... "
"മനുഷ്യനെ ടെൻഷൻ അടിപികാതെ കാര്യം പറ "
"ഞാനും അവനും.. ദേ നിന്റെ ഈ ചേച്ചിയും ഫൈനൽ ഇയർ ആണ്.ഒരുപാട് പഠിക്കാൻ ഉണ്ട്. മോൾക് അത് അറിയാല്ലോ.പിന്നെ അവന്റെ വീട്ടുകാർ സമ്മദിക്കുവോ എന്നുള്ള പേടിയും. അവനു ഈ റിലേഷന്ഷിപ് താല്പര്യം ഇല്ലാന്ന് എന്ന് പറഞ്ഞു "


"മ്മ്.. സാരമില്ലടാ ചേട്ടാ.. പിന്നീട് ആലോചിക്കുമ്പോൾ..... തോന്നിയ ഇഷ്ടം പറഞ്ഞില്ലാലോ എന്നോർത്തു വിഷമിക്കാണ്ട് ഇരിക്കാനാ... ഇന്ന് ഒരു അവസരം കിട്ടിയപ്പോൾ പറഞ്ഞത്.."
കേട്ടപ്പോൾ വിഷമം തോനിയെങ്കിലും അങ്ങനെ മറുപടി കൊടുക്കാനെ എനിക്ക് പറ്റിയുള്ളൂ.
തിരിച്ചു റൂമിൽ എത്തി കൂടെ ചേച്ചിയും (ചേട്ടന്റെ lover). എന്റെ മൗനം കണ്ടിട്ട് ആകണം ചേച്ചി പറഞ്ഞു..
"ഋതു.. ഉപദേശിക്കുവല്ല... സ്നേഹിക്കുന്നത് തെറ്റല്ല. നമ്മുക്ക് ആരെയും സ്നേഹിക്കാം.. പക്ഷെ തിരിച്ചും അവർ സ്നേഹിക്കണം എന്ന് വാശി പിടിക്കരുത്. നിന്റെ സ്നേഹം ആത്മാർത്ഥമാണെങ്കിൽ ദൈവം നിനക്കത് തരും... മനസ്സിലായോ മോൾക് "
"മ്മ്..... അല്ലേലും one side love ന്റെ സുഖം ഒന്നും two side love ന് കിട്ടൂലാടി ചേച്ചി.. "
എന്റെ പ്രണയത്തിനായുള്ള കാത്തിരിപ്പിനായി
സ്നേഹത്തോടെ


Post a Comment

0 Comments