Join Our Whats App Group

ആമിയുടെ വിഷുക്കൈനീട്ടം ( രചന: അനാമിക)

ആമിയുടെ വിഷുക്കൈനീട്ടം



 ലോക്ക് ഡൌൺ ആയതുകൊണ്ട് വീട്ടിൽ ഇരുന്നുതന്നെയായിരുന്നു ഓഫീസ് വർക്ക്‌ ഒക്കെ ചെയ്തിരുന്നത്. പുറത്തിറങ്ങാത്തതിനാൽ ഏതാ ആഴ്ച എന്നുപോലും ഓർമ്മയില്ലതായി. എന്നതേയും പോലെ രാത്രി ഞാനും അവളും ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു. ഉറക്കം എന്റെ കൺപോളകളെ തളർത്തിയിരുന്നു. അവൾക്ക് അടുക്കളയിൽ പണിയുണ്ടെന്നു പറഞ്ഞപ്പോൾ ഞാൻ നേരെപോയി കിടന്നു.. ക്ഷീണം കാരണം ഉറക്കത്തിലേക്ക് വഴുതി വീഴാൻ അതികനേരം വേണ്ടി വന്നില്ല.... ഇന്ന് പതിവിലും നേരത്തെ അവളെന്നെവിളിച്ചുണർത്തി എന്റെ രണ്ടുകണ്ണുകളും പൊത്തിപ്പിടിച്ചിരുന്നു. എന്റെ പാതി ഉറക്കത്തിൽ അവളെന്നേ എവിടേക്കോ കൊണ്ടുടുപോയി പെട്ടന്നവൾ കൈമാറ്റിയപ്പോൾ ദീപശോഭയിൽ ഞാനാകാഴ്ച കണ്ടു. മയിൽ പീലി, കാണിക്കൊന്ന, വെള്ളരിക്കുക, പൊന്നും, പലവ്യഞ്ജനങ്ങളും എന്നിവയുടെ നടുവിൽ തലയെടുപ്പോടെ നിൽക്കുന്ന കൃഷ്ണ വിഗ്രഹം. എല്ലാം കൊണ്ടൊരു വിഷുക്കണി. അതിനിടയിൽ തിളങ്ങുന്ന വാൽക്കണ്ണാടിയിൽ ഞാൻ എന്റെ ആമിയുടെ പുഞ്ചിരിക്കുന്നമുഖവും കണ്ടു. വിഷുക്കൈനീട്ടമെന്നപോൽ അവളുടെ മധുരമാർന്ന ഒരു ചുടുചുംബനം എന്റെ നെറുകയിൽ പതിഞ്ഞു. വിഷുക്കോടിയായി അവൾ ഒരു പൊതി എനിക്ക് നേരെ നീട്ടി... ഞാനാപൊതിയൊന്നു തുറന്നുനോക്കി മനോഹരമായ ഒരു ഷർട്ടും മുണ്ടുമായിരുന്നു. പിന്നെ ഒരു കുഞ്ഞുടുപ്പും... ചോദ്യങ്ങൾ നിറഞ്ഞ എന്റെ കണ്ണകളിൽ അവളുടെ മുഖത്തെ സന്തോഷവും കണ്ണിലെ നാണവും പതിഞ്ഞു. അവളൊരു അമ്മയാകാൻ പോകുന്ന കാര്യം അതിൻ ഞാൻ വായിച്ചെടുത്തു... സന്തോഷത്താൽ എന്റെ മനസ്സിനൊത്ത് കണ്ണും നിറഞ്ഞുവന്നു. ഇത്രമേൽ സന്തോഷിച്ച ഒരു വിഷു എനിക്കുണ്ടായിട്ടില്ല എന്ന് തോന്നിപ്പോയി. ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് നെറുകയിൽ ചുംബിച്ചു.... ഇനിവരുന്ന വിഷുപുലരിയിൽ കണികാണുമ്പോൾ ഞങ്ങളുടെ കൂടെ ഞങ്ങളുടെ കുഞ്ഞുവാവയും ഉണ്ടാകുമല്ലോ എന്ന സന്തോഷം ആ നിമിഷം മുതൽ എന്നെ പുണരുകയായിരുന്നു... ആ സന്തോഷ നിമിഷത്തിനായി
കാത്തിരിക്കുകയാണ് ഇന്ന് ഞങ്ങളിരുവരും..... 

© അനാമിക | INSTA - @ente_kanmashi

Post a Comment

0 Comments