Join Our Whats App Group

അഭിയുടെ ഏട്ടൻ ( രചന: അനാമിക)

അഭിയുടെ  ഏട്ടൻ 


തോളിൽ കയ്യിട്ട്
സുരക്ഷിതത്വത്തോടെ ചേർന്ന്
നടക്കാൻ...
വാ തോരാതെ ആവോളം
സംസാരിക്കാൻ...
കണ്ണ് നിറയുമ്പോൾ മാറോട്
ചേർത്ത് ആശ്വസിപ്പിക്കൻ...
കുറുമ്പ് കാണിക്കുമ്പോൾ
കണ്ണുരുട്ടി ദേഷ്യപ്പെടാൻ...
കള്ളം പറയുമ്പോൾ തൽക്ഷണം
സത്യം കണ്ടുപിടിക്കാൻ... ഇടിച്ച് ഇടിച്ച്
പഞ്ചറാക്കിയാലും
സ്നേഹംകൊണ്ട് പൊതിയാൻ...
ആരൊക്കെ നിന്നെ കുറിച്ച്
എന്ത് പറഞ്ഞാലും നിന്നെ
എനിക്കറിയാം എന്ന് പറയാൻ...
അഛൻ്റെ ഗൗരവ സമ്മതം
വാങ്ങിപ്പിക്കാൻ...
അമ്മയുടെ ശകാരത്തിൽ നിന്ന്
രക്ഷപ്പെടുത്താൻ.... ഇതിനെല്ലാം ഒരു
ഏട്ടനുണ്ടാവുക എന്നത് വല്ലാത്തൊരു ഭാഗ്യമാണ്.., ഏട്ടനെന്നാൽ അദൃഷ്യമായൊരു
ധൈര്യം തന്നെ...
പകരം വെക്കാനില്ലാത്തൊരു
ആത്മബന്ധം....

Post a Comment

0 Comments